|    Nov 18 Sun, 2018 2:53 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിവരാവകാശ നിയമം: ഉദ്യോഗസ്ഥര്‍ ചിന്തിക്കുന്നത് വിവരങ്ങള്‍ എങ്ങനെ വെളിപ്പെടുത്താതിരിക്കാമെന്ന്‌

Published : 10th November 2018 | Posted By: kasim kzm

കൊച്ചി: വിവരാവകാശം നിയമമായതോടെ വിവരങ്ങള്‍ എങ്ങനെ വെളിപ്പെടുത്താതിരിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ ചിന്തിക്കുന്നതെന്ന് മുഖ്യ വിവരാവകാശ കമ്മീഷനര്‍ വിന്‍സെന്‍ എം പോള്‍.
ചാവറ കള്‍ച്ചറല്‍ സെന്റര്‍, ആര്‍ടിഐ കേരള ഫെഡറേഷന്‍, ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ്, സെന്റ് തെരേസാസ് കോളജ് സോഷ്യോളജി വിഭാഗം, കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിവരാവകാശനിയമം പ്രതീക്ഷകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് സിബിഐയെ പൂര്‍ണമായും മാറ്റിനിര്‍ത്തിയ രീതിയോട് യോജിക്കുന്നില്ല. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് വിവരാവകാശ രേഖകള്‍ ലഭിക്കുന്നതിന് ചെലവ് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ആര്‍ടിഐ നിയമത്തിന് എതിരാണെന്നും വിന്‍സെന്റ് എം പോള്‍ പറഞ്ഞു.
അഡ്വ. ഡി ബി ബിനു മോഡറേറ്ററായിരുന്നു. ഫാ. റോബി കണ്ണന്‍ചിറ, ഡോ. എസ് ഡി സിങ്, അഡ്വ. എം ആര്‍ രാജേന്ദ്രന്‍ നായര്‍, എ അയ്യപ്പന്‍ നായര്‍, ഡോ. രാധാകൃഷ്ണന്‍ നായര്‍, ഉണ്ണികൃഷ്ണന്‍, ജോളി പവേലില്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss