വിവരാവകാശ കമ്മീഷന് വീണ്ടുംനാഥനില്ലാതായി
Published : 3rd December 2015 | Posted By: SMR
ന്യൂഡല്‍ഹി: കേന്ദ്ര വിവരാവകാശ കമ്മീഷന് വീണ്ടും നാഥനില്ലാതായി. ചൊവ്വാഴ്ച വിരമിച്ച കമ്മീഷന് മേധാവി വിജയ് ശര്‍മയ്ക്ക് പകരം കേന്ദ്രം പുതിയ മേധാവിയെ നിയമിച്ചിട്ടില്ല.
ഈ വര്‍ഷം ജൂണ്‍ 9നാണ് ഇദ്ദേഹത്തെ കേന്ദ്ര വിവരാവകാശ മുഖ്യ കമ്മീഷണറായി നിയമിച്ചത്. ബിജെപി സര്‍ക്കാര്‍ അധികാരമേറ്റശേഷം രണ്ടാംതവണയാണ് കമ്മീഷന് മേധാവിയില്ലാതാവുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ വിരമിച്ച രാജീവ് മാത്തൂറിനു ശേഷം 10 മാസത്തോളം ഈ സ്ഥാനം ഒഴിഞ്ഞുകിടന്നിരുന്നു. ഇക്കാലത്ത് 35,000 കേസുകളാണ് തീരുമാനമാവാതെ കെട്ടിക്കിടന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.