|    Dec 14 Fri, 2018 8:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടും കള്ളപ്പണ വിവരം അകത്തുതന്നെ

Published : 26th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടും വിദേശത്തു നിന്നു രാജ്യത്ത് കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്ക് പുറത്തുവിടാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് (പി എംഒ) വിസമ്മതിച്ചു. കുറ്റവാളികള്‍ക്കെതിരായ അന്വേഷണത്തെയും വിചാരണയെയും പ്രതികൂലമായി ബാധിക്കുന്നതിനാല്‍ വിവരങ്ങള്‍ പുറത്തുവിടുന്നതു തടയുന്ന വിവരാവകാശ നിയമത്തിലെ വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് നടപ്പാക്കാന്‍ പിഎംഒ വിസമ്മതിച്ചത്.
കള്ളപ്പണം സംബന്ധിച്ച വിശദാംശങ്ങള്‍ 15 ദിവസത്തിനകം നല്‍കണമെന്ന് ഒക്ടോബര്‍ 16നാണ് വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നത്. കള്ളപ്പണം സംബന്ധിച്ച് അന്വേഷിക്കാന്‍ എസ്‌ഐടി രൂപീകരിച്ചിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും കമ്മീഷനെ പിഎംഒ അറിയിച്ചു. കള്ളപ്പണം തിരിച്ചെത്തിച്ചതിന്റെ വിശദാംശങ്ങള്‍ തേടി ഇന്ത്യന്‍ ഫോറസ്റ്റ്് സര്‍വീസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ചതുര്‍വേദിയാണു പ്രധാനമന്ത്രിയുടെ ഓഫിസില്‍ അപേക്ഷ സമര്‍പ്പിച്ചത്. 2014 ജൂണ്‍ മുതലുള്ള വിവരങ്ങളാണ് അദ്ദേഹം ആരാഞ്ഞത്.
ഇത്തരം അന്വേഷണങ്ങ ള്‍ സര്‍ക്കാരിന്റെ രഹസ്യാന്വേഷണ, സുരക്ഷാ സംഘടനകളുടെ പരിധിയില്‍ വരുന്നതാണെന്നും അവയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ടെന്നും പിഎംഒ വ്യക്തമാക്കി.
തിരിച്ചുകൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്ക് വെളിപ്പെടുത്താനാവില്ലെന്നു പിഎംഒ ചതുര്‍വേദിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണു കമ്മീഷനെ അദ്ദേഹം സമീപിച്ചത്.
കേന്ദ്രമന്ത്രിമാര്‍ക്കെതിരായ അഴിമതിയാരോപണങ്ങള്‍ സംബന്ധിച്ചും പിഎംഒ ചതുര്‍വേദിക്ക് മറുപടി നല്‍കിയിരുന്നില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss