|    Dec 11 Tue, 2018 8:02 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

വിവരാവകാശ അപേക്ഷയില്‍ ആറു മാസമായി മറുപടിയില്ല

Published : 12th November 2018 | Posted By: kasim kzm

ഇരിക്കൂര്‍: അപേക്ഷ നല്‍കി ആറുമാസമായിട്ടും വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയില്ലെന്നു പരാതി. ഇരിക്കൂര്‍ പട്ടുവം വാണീവിലാസം എഎല്‍പി സ്‌കൂളില്‍നിന്നു വിരമിച്ച പ്രധാനാധ്യാപകന്‍ എടവേശ്ശിയിലെ എ ജെ ജോസഫാണു പരാതിക്കാരന്‍. 30 ദിവസത്തിനകം വിവരാവകാശ പ്രകാരമുള്ള അപേക്ഷയ്ക്കു മറുപടി നല്‍കണമെന്ന നിയമം നിലനില്‍ക്കവെയാണ് ആറു മാസത്തോളമായിട്ടും മറുപടി ലഭിക്കാതെഇദ്ദേഹം ഓഫിസ് കയറിയിറങ്ങേണ്ടി വരുന്നത്.
2016 മാര്‍ച്ച് 31നു വിരമിച്ച ജോസഫിന്റെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഇരിക്കൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ജീവനക്കാരുടെ അനാസ്ഥ മൂലം കാലതാമസം നേരിട്ടു. കാരണമന്വേഷിച്ചു നല്‍കിയ അപേക്ഷയിലും മറുപടി നല്‍കാതെ വട്ടം കറക്കി. മറുപടിക്ക് പകരം രേഖകള്‍ നേരിട്ടെത്തി പരിശോധിക്കാനായിരുന്നു നിര്‍ദേശം. കഴിഞ്ഞ മെയ് 31ന് വിവരാവകാശ അപേക്ഷ നല്‍കിയിരുന്നു.
മറുപടി വൈകിയപ്പോള്‍ തളിപ്പറമ്പ് വിദ്യാഭ്യാസ ഓഫിസര്‍ക്കും തുടര്‍ന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും പരാതി നല്‍കി. എന്നാല്‍, മേലുദ്യോഗസ്ഥരുടെ നിര്‍ദേശം സ്വീകരിക്കാന്‍ ഇരിക്കൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ തയ്യാറായില്ല. പ്രശ്‌നം പരിഹരിച്ചതുമില്ല. സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്തു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കും സൂപ്രണ്ടിനുമെതിരേ നടപടിയാവശ്യപ്പെട്ട് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss