|    May 22 Tue, 2018 7:44 am
Home   >  Todays Paper  >  page 7  >  

വിവരാവകാശപ്രവര്‍ത്തകയുടെ കൊലയെ നിസ്സാരവല്‍ക്കരിച്ച് ബിജെപി നേതാവ്

Published : 30th April 2018 | Posted By: kasim kzm

മംഗളൂരു: വിവരാവകാശപ്രവര്‍ത്തക പാണ്ഡുരംഗ ബാലികയുടെ കൊലപാതകം ചര്‍ച്ചചെയ്യാന്‍ മാത്രം വലിയ കാര്യമല്ലെന്ന് ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി. കര്‍ണാടകയിലെ എല്ലാ കൊലപാതകങ്ങള്‍ക്കും കാരണം സിദ്ധരാമയ്യ സര്‍ക്കാര്‍ ആണെന്ന് വാദിച്ച മീനാക്ഷിയോട് വിവരാവകാശപ്രവര്‍ത്തക ബാലികയുടെ സഹോദരി ഹര്‍ഷ തന്റെ സഹോദരന്റെ കൊലപാതകത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്.
51 വയസ്സായ ബാലികയെ 2016 മാര്‍ച്ച് 21ന് തന്റെ വീടിനടുത്തുവച്ച് കാവി വസ്ത്രധാരികളായ ഒരുകൂട്ടം അക്രമികള്‍ കൊല്ലുകയായിരുന്നു. കേസിലെ മുഖ്യപ്രതി നഗരത്തിലെ പ്രമുഖ ബിസിനസുകാരനും നമോ ബയോ ഗ്രേഡിന്റെ സ്ഥാപകനുമായ നരേഷ് ഷേണായിയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss