|    Feb 24 Sat, 2018 11:55 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിവരാവകാശനിയമം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: വി എം സുധീരന്‍

Published : 22nd January 2017 | Posted By: fsq

 

തിരുവനന്തപുരം: വിവരവകാശ നിയമം അട്ടിമറിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മോദി സര്‍ക്കാരിനെതിരേ എഐസിസി ദേശവ്യാപകമായി പ്രഖ്യാപിച്ച സമരപരിപാടികളുടെ ഭാഗമായി ഇന്ദിരാഭവനില്‍ നടന്ന ജന്‍വേദന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ മുഴുവന്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിടാനാവില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരിക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തറിഞ്ഞാല്‍ എന്താണ് പ്രശ്‌നമെന്നും സുധീരന്‍ ചോദിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലയളവില്‍ വിവരാവകാശ നിയമപ്രകാരം മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തുവിടുന്നത് സംബന്ധിച്ച് ചെറിയ ആശയകുഴപ്പമുണ്ടായപ്പോള്‍ മന്ത്രിസഭാ വിവരങ്ങള്‍ അറിഞ്ഞാല്‍ ജനം സര്‍ക്കാരിനെ അടിച്ച് പുറത്താക്കുമെന്നാണ് സിപിഎം പിബി അംഗമായ പിണറായി വിജയന്‍ അന്ന് പറഞ്ഞത്. ഇപ്പോള്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാട് ഇതാണോയെന്ന് വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരും വിവരാവകാശ നിയമം അട്ടിമറിക്കുകയാണ്. നോട്ട് റദ്ദാക്കിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സര്‍ക്കാരില്‍നിന്നും മറുപടി ലഭിക്കുന്നില്ല. ജനപ്രതിനിധികള്‍ക്ക് ലഭിക്കുന്ന അതേ അവകാശമാണ് സാധാരണക്കാരനും വിവരാവകാശ നിയമത്തിലൂടെ കിട്ടിയത്. ഇത് അട്ടിമറിക്കാനാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നീക്കം നടത്തുന്നതെന്നും സുധീരന്‍ പറഞ്ഞു. ബിജെപിയും സിപിഎമ്മും ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണ്. സമാധാനം സൃഷ്ടിക്കുന്നതിനുപകരം സംഘര്‍ഷമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും സുധീരന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss