|    Jul 22 Sun, 2018 6:17 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിവരാവകാശം : സിബിഐയെ പൂര്‍ണമായി ഒഴിവാക്കാനാവില്ല- ഡല്‍ഹി ഹൈക്കോട

Published : 18th September 2017 | Posted By: fsq

 

തിന്യൂഡല്‍ഹി: വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയെ പൂര്‍ണമായി ഒഴിവാക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. അഴിമതി, മനുഷ്യാവകാശ ലംഘനം എന്നിവ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ നിന്നാണ് സിബിഐയെ പൂര്‍ണമായി ഒഴിവാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. വിവരാവകാശ നിയമം സെക്ഷന്‍ 24 പ്രകാരം വിവരങ്ങള്‍ കൈമാറാന്‍ സാധ്യമല്ലെന്നു ചൂണ്ടിക്കാണിച്ച് സിബിഐ വിവരങ്ങള്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി വിധി. സെക്ഷന്‍ 24 നിബന്ധനപ്രകാരം സുരക്ഷാ ഇന്റലിജന്‍സ് വൃത്തങ്ങളുടെ വിവരങ്ങള്‍ കൈമാറാന്‍ സാധ്യമല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സിബിഐ അപേക്ഷകള്‍ തള്ളിയിരുന്നത്. രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളായ ഐബി, റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് (റോ), ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. പിന്നീട് യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിബിഐയെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 24 പ്രകാരം സിബിഐയുമായി ബന്ധപ്പെട്ട ഒരു വിവരവും നല്‍കാന്‍ കഴിയില്ലെന്ന സിബിഐ വാദത്തിനെതിരേ വിവരാവകാശ കമ്മീഷന്‍ നിലപാട് എടുത്തതോടെയായിരുന്നു വിഷയം കോടതിയില്‍ എത്തിയത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവരാവകാശ പ്രവര്‍ത്തകന്‍ സി ജെ കരിറായാണ് സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട അഴിമതി ആരോപണം സംബന്ധിച്ചു വിവരാവകാശ നിയമപ്രകാരം  സിബിഐക്ക് കത്തു നല്‍കിയത്. എന്നാല്‍, ഇത് നിയമാവകാശത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതാണെന്നും അത്തരം വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്നും സിബിഐ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 2012ല്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ സത്യാനന്ദ മിശ്ര, ഏജന്‍സിയുടെ അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നത് വിവരാവകാശ നിയമം സെക്ഷന്‍ 24ന്റെ പരിധിയില്‍ വരുന്നതല്ലെന്ന സിബിഐ വാദം തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സിബിഐ വിഷയം  കോടതിയില്‍ ചോദ്യം ചെയ്തത്. എന്നാല്‍, ഈ മാസം ആദ്യത്തില്‍ സിബിഐയുടെ വാദത്തെ ഹൈക്കോടതിയും തള്ളുകയും ഏജന്‍സിക്ക് സെക്ഷന്‍ 24ല്‍ ഒഴിവു നല്‍കുന്നില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. വിവരാവകാശ നിയമം സെക്ഷന്‍ 8(1)ന്റെ പരിധിയില്‍ മാത്രമേ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതില്‍ നിന്നു വിലക്കുന്നുള്ളൂവെന്നും കോടതി വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss