|    Jan 19 Thu, 2017 12:03 pm
FLASH NEWS

വിവരാവകാശം: മറുപടി നല്‍കാന്‍ മന്ത്രിമാര്‍ക്ക് ബാധ്യതയെന്ന് കമ്മീഷന്‍

Published : 14th March 2016 | Posted By: sdq

ന്യൂഡല്‍ഹി: വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പൊതുഅധികാരികളായ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ ബാധ്യസ്ഥരാണെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ (സിഐസി). മഹാരാഷ്ട്രയിലെ അഹ്മദ്‌നഗര്‍ സ്വദേശി ഹേമന്ത് ധാഗെ കേന്ദ്ര നീതിന്യായമന്ത്രിയുടെ ജീവനക്കാരോട് മന്ത്രി, ജനങ്ങളെ കാണാന്‍ നിശ്ചയിച്ച സമയത്തെക്കുറിച്ച് ആരാഞ്ഞിരുന്നു. ഇതുസംബന്ധിച്ച കേസ് തീര്‍പ്പാക്കുന്ന വേളയിലാണ് പരാതിക്കാരന് മന്ത്രിയോടു തന്നെ നേരിട്ട് ചോദിക്കാമെന്ന് വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു ഉത്തരവിട്ടത്.
വിവരാവകാശ നിയമപ്രകാരം നേരിട്ട് മന്ത്രിക്ക് തന്നെ പരാതി അയക്കാമെന്നും മന്ത്രിയുടെ ഓഫിസിലെ വിവരാവകാശ ഓഫിസര്‍ അതിനു മറുപടി നല്‍കുമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. വിവരാവകാശ പരാതികള്‍ സ്വീകരിക്കാനും മറുപടി നല്‍കാനുമുള്ള സംവിധാനങ്ങള്‍ ഓരോ മന്ത്രിക്കും ഏര്‍പ്പെടുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കി. വിവരാവകാശ പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഒരുദ്യോഗസ്ഥനെ അധികാരപ്പെടുത്തുകയോ പ്രത്യേകം ഉദ്യോഗസ്ഥനെ നിയമിക്കുകയോ ചെയ്യണം. മന്ത്രിമാര്‍ വ്യക്തികളാണെന്നും വിവരാവകാശ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളില്ലെന്നുമുള്ള വാദങ്ങള്‍ തള്ളിയാണ് കമ്മീഷന്റെ ഉത്തരവ്. ജനങ്ങള്‍ക്ക് പരാതി ബോധിപ്പിക്കാനുള്ള സമയം മന്ത്രിമാര്‍ മുന്‍കൂട്ടി നിശ്ചയിക്കണമെന്നും കമ്മീഷന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക