|    May 30 Tue, 2017 9:03 am
FLASH NEWS

വിവരവിനിമയ മന്ത്രാലയത്തിന്റെ ട്വിറ്റര്‍ സേവ

Published : 3rd August 2016 | Posted By: SMR

ന്യൂഡല്‍ഹി: ടെലികോം, തപാല്‍ മേഖലയെ കുറിച്ച് സാധാരണക്കാരുടെയും മറ്റു ബന്ധപ്പെട്ട കക്ഷികളുടെയും പരാതികള്‍ പരിഹരിക്കുന്നതിന് കേന്ദ്ര വിവരവിനിമയ മന്ത്രാലയം ട്വിറ്റര്‍ സേവ സംവിധാനം ആരംഭിച്ചു. വകുപ്പ് മന്ത്രി മനോജ് സിന്‍ഹ പദ്ധതി ഉദ്ഘാടനം ചെയ്തു. @manojsinhabjp എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പൊതുജനങ്ങള്‍ക്ക് പരാതികള്‍ മന്ത്രിയെ നേരിട്ടറിയിക്കാവുന്നതാണ്.
ട്വിറ്റര്‍ സേവയിലൂടെ ലഭിക്കുന്ന പരാതികള്‍ അടിയന്തര പ്രാധാന്യമുള്ളത്, മധ്യകാലം, ദീര്‍ഘ കാലം എന്നിങ്ങനെ തിരിച്ച് പരിഹാരം കാണാന്‍ ബന്ധപ്പെട്ട സേവനദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ടെലികോം, തപാല്‍ മേഖലകള്‍ സേവനരംഗങ്ങളായതിനാല്‍ ഉപഭോക്താക്കളാണ് ഇവിടെ രാജാവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ടെലികോം സെക്രട്ടറി ശ്രീ ജെ എസ് ദീപക്, തപാല്‍ വകുപ്പ് സെക്രട്ടറി ബി വി സുധാകര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day