|    Nov 20 Mon, 2017 9:06 pm
FLASH NEWS

വിവരങ്ങള്‍ മറച്ചുവച്ചു: ആലപ്പുഴ പുഞ്ച സ്‌പെഷ്യല്‍ ഓഫിസര്‍ക്ക് 2000 രൂപ പിഴ

Published : 11th November 2017 | Posted By: fsq

 

ആലപ്പുഴ: വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്ത ഡി ധനേഷ്, ആമിന്‍വെളി, ആശ്രമം, ആലപ്പുഴ എന്ന അപേക്ഷകന് യഥാസമയം മറുപടി കൊടുക്കാന്‍ വീഴ്ചവരുത്തിയ ആലപ്പുഴ പുഞ്ച സ്‌പെഷ്യല്‍ ഓഫിസര്‍ പി സച്ചുവിനെ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ 2000 രൂപ പിഴ വിധിച്ചു. ആശ്രിത സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നതിനാണ് 15.10.2014 ല്‍ അമ്പലപ്പുഴ താലൂക്ക് ഓഫിസില്‍ അപേക്ഷ കൊടുത്തത്. എന്നാല്‍ നാളിതുവരെ കൃത്യമായി മറുപടി കൊടുക്കാന്‍ അന്നത്തെ ഡപ്യൂട്ടി തഹസില്‍ദാര്‍/വിവരാവകാശ ഓഫിസര്‍ ആയിരുന്ന സച്ചുവിന് സാധിച്ചില്ല. ഇതെ തുടര്‍ന്നു അപ്പീല്‍ അപേക്ഷ കൊടുത്തെങ്കിലും മറുപടി ലഭ്യമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തതില്‍ സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിച്ചതിനെ തുടര്‍ന്നാണ് 2000 രൂപ 30 ദിവസത്തിനകം അടക്കാന്‍ ഉത്തരവിട്ടത്. വിവരങ്ങള്‍ ബോധപൂര്‍വം മറച്ചുവക്കുന്ന അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ഇതൊരു താക്കീതാണെന്ന്  ഗ്രീന്‍ സൊസൈറ്റി പ്രസിഡന്റ് ടി എം സന്തോഷ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക