|    Oct 18 Wed, 2017 7:45 am
FLASH NEWS

വിവരങ്ങള്‍ മനസ്സിലാക്കാതെ പോലിസ് റിപോര്‍ട്ട് സമര്‍പ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published : 11th August 2017 | Posted By: fsq

 

കാസര്‍കോട്്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ കാസര്‍കോട് ഗവ.ഗസ്റ്റ്ഹൗസി ല്‍ നടത്തിയ സിറ്റിങില്‍ ജില്ലയിലെ 19 പരാതികള്‍ തീര്‍പ്പാക്കി. മൊത്തം 51 പരാതികളാണ് പരിഗണിച്ചത്. മറ്റ് പരാതികളില്‍ ബന്ധപ്പെട്ടവരില്‍ നിന്ന് റിപോര്‍ട്ട് തേടുവാനും തുടര്‍ നടപടികള്‍ക്കുമായി കമ്മീഷന്‍ ഉത്തരവായി. പരാതിക്കാരില്‍ നിന്ന് വ്യക്തമായി വിവരങ്ങള്‍ അന്വേഷിച്ച് മനസിലാക്കാതെ റിപോര്‍ട്ട് സമര്‍പ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പോലിസിന് നിര്‍ദേശം നല്‍കി. പരാതികളില്‍ കോടതികളില്‍ നിന്ന് സ്‌റ്റേ ഉണ്ടെങ്കില്‍ സിറ്റിങിന് വരുമ്പോള്‍ ഇത്തരം വിധികളുടെ പകര്‍പ്പ് ഹാജരാക്കണം. ജില്ലയില്‍ അംഗപരിമിതര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ ലഭ്യമാക്കണമെന്നുള്ള പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ അനുവദിക്കുന്നതിന് ഫണ്ട് വിഹിതം വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ജോലി നല്‍കണമെന്ന പരാതിയും സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിടും. കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതി പ്രകാരമുള്ള ഭൂമി നല്‍കുന്നില്ലെന്ന പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് അയക്കുവാനും ജില്ലാ കലക്ടറോട് റിപോര്‍ട്ട് തേടുവാനും കമ്മീഷന്‍ ഉത്തരവായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക