|    Jul 23 Sun, 2017 8:32 pm
FLASH NEWS

വിഴിഞ്ഞത്ത് മണല്‍ കുഴിക്കാന്‍ ശാന്തി സാഗര്‍ സജ്ജമായി

Published : 13th October 2016 | Posted By: Abbasali tf

വിഴിഞ്ഞം: ഏഴ് മാസത്തെ വിശ്രമത്തിന് ശേഷം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായി മണല്‍ കുഴിക്കാന്‍ ശാന്തി സാഗര്‍ തയ്യാര്‍. അധികൃതരുടെ ഉത്തരവ് ലഭിച്ചാല്‍ ഇന്നോ നാളെയോ ജോലി തുടങ്ങുമെന്നാണ് സൂചന. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി യന്ത്രത്തിന്റെ എര്‍ജിന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നതടക്കമുള്ള അവസാനവട്ട ഒരുക്കത്തിലാണ് അമ്പതില്‍പ്പരം വരുന്ന ജീവനക്കാര്‍. പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തി ട്രയല്‍ റണ്ണിന് ശേഷമാണ് ശാന്തി സാഗര്‍ കടലിലിറങ്ങുക. ഡ്രഡ്ജ് ചെയ്ത് തള്ളുന്ന മണല്‍ തീരത്ത് എത്തിച്ച് കരയാക്കാന്‍ ഫ്‌ലോട്ടിങ് പൈപ്പുകള്‍ കടലില്‍ നിക്ഷേപിക്കുന്ന ജോലിയും പൂര്‍ത്തിയായിട്ടുണ്ട്. കാറ്റും കോളും മാറി കടല്‍ ശാന്തമായതോടെയാണ് ഒരിടവേളക്ക് ശേഷം ഡ്രഡ്ജിങിന് കളമൊരുങ്ങുന്നത്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കഴിഞ്ഞ ഏപ്രിലിലാണ് കടല്‍ കുഴിക്കല്‍ നിര്‍ത്തിവച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക