|    Dec 16 Sat, 2017 2:49 pm
FLASH NEWS
Home   >  News now   >  

വിഴിഞ്ഞത്ത് തീരവാസികള്‍ മുഖ്യമന്ത്രിയെ തടഞ്ഞു, പൂന്തുറ സന്ദര്‍ശനം റദ്ദാക്കി

Published : 3rd December 2017 | Posted By: G.A.G

വിഴിഞ്ഞം : ഓഖി കൊടുങ്കാറ്റിനെത്തുടര്‍ന്ന് വിഴിഞ്ഞം തീരപ്രദേശത്ത് സന്ദര്‍ശനം നടത്താനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തീരവാസികള്‍ തടഞ്ഞു. മൂന്നുമിനിട്ടോളം ജനങ്ങള്‍ വാഹനം തടഞ്ഞു വെക്കുകയും വാഹനത്തിന് പുറത്ത് ഇടിച്ച്  പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് പോലിസ് ഇടപെട്ട് സുരക്ഷാ വലയം തീര്‍ത്ത് മുഖ്യമന്ത്രിയെയും വാഹനത്തെയും മോചിപ്പിച്ച് കൊണ്ടുപോവുകയായിരുന്നു.സംഘര്‍ഷ സാധ്യതയെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പൂന്തുറ സന്ദര്‍ശനം റദ്ദാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക