|    Jan 18 Wed, 2017 3:04 am
FLASH NEWS

വിഴിഞ്ഞത്തേക്കാള്‍ ലാഭകരം കുളച്ചിലെന്ന് റിപോര്‍ട്ട്

Published : 10th July 2016 | Posted By: SMR

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖത്തേക്കാള്‍ ലാഭകരം തമിഴ്‌നാട്ടിലെ കുളച്ചല്‍ തുറമുഖമാണെന്നു കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ പഠനറിപോര്‍ട്ട്. കേരളത്തില്‍ വന്‍കിട പദ്ധതികള്‍ ഇല്ലാത്തതിനാല്‍ വിഴിഞ്ഞത്തെ ആശ്രയിക്കുന്നതു ചരക്കുലഭ്യതയെ ദോഷകരമായി ബാധിക്കുമെന്നും റിപോര്‍ട്ട് പറയുന്നു. കുളച്ചല്‍ തുറമുഖത്തിനു കേന്ദ്രം അനുമതി നല്‍കിയതിനു പിന്നാലെയാണിത്. അന്താരാഷ്ട്ര കപ്പല്‍ച്ചാലിലേക്കുള്ള ദൂരത്തിന്റെ കാര്യത്തില്‍ ഒപ്പത്തിനൊപ്പമാണ് വിഴിഞ്ഞവും കുളച്ചിലും. കൂടാതെ, വന്‍ വ്യവസായങ്ങള്‍ കേരളത്തേക്കാള്‍ ചെന്നൈ കേന്ദ്രീകരിച്ചാണുള്ളത്. കേരളത്തിലെ തൊഴിലാളി സംസ്‌കാരവും വിഴിഞ്ഞം തുറമുഖം ലാഭകരമാക്കുന്നതിനു തടസ്സമാവുമെന്നും റിപോര്‍ട്ട് പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക