വിഴിഞ്ഞത്തിന് ഉപാധികളോടെ അനുമതി
Published : 2nd September 2016 | Posted By: mi.ptk

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്ക് ഹരിത ട്രൈബ്യൂണല്‍ ഉപാധികളോടെ അനുമതി നല്കി. പരിസ്ഥിതി ആഘാതം പഠിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ട് വിദഗ്ദ സമിതിയെ നിയോഗിച്ചു. പദ്ധതി പരിസ്ഥിതിയ്ക്ക് ഒരു വിധത്തിലും കോട്ടം തട്ടുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഏഴംഗ വിദഗ്ധ സമിതിയില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്,സമുദ്രഗവേഷണ വിദഗ്ധന്‍,സംസ്ഥാന സര്‍ക്കാര്‍
പ്രതിനിധി എന്നിവര്‍ അംഗങ്ങളായിരിക്കണം.
പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വരുന്ന മാലിന്യങ്ങള്‍ ഒരുകാരണവശാലം കടലിലൊഴുക്കാന്‍ പാടില്ല. പ്രദേശത്ത് പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തണം. നിര്‍ദേശം ലംഘിച്ചാല്‍ തുറമുഖ നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം എന്നിവയാണ് മറ്റ് വ്യവസ്ഥകള്‍.
പരിസ്ഥിതി ലോല പ്രദേശമാണെന്ന് കാണിച്ചായിരുന്നു അനുമതി നല്‍കരുതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചിരുന്നത്. ഹരിത ട്രൈബ്യൂണലിന്റെ വിധികൂടി അനുകൂലമായതോടെ വിഴിഞ്ഞ തുറമുഖത്തിന് മുന്നിലുണ്ടായിരുന്ന എല്ലാ തടസങ്ങളും മാറുകാണ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.