|    Jan 20 Sat, 2018 3:06 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിഴിഞ്ഞം: 12.06 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനുണ്ട്

Published : 12th August 2017 | Posted By: fsq

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി 12.06 ഹെക്ടര്‍ ഭൂമി കൂടി ഇനി ഏറ്റെടുത്തു കൈമാറാനുണ്ടെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ഇതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ കരാറില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള കാലയളവില്‍ തന്നെ തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയും. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് സിഎജി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചിരിക്കുകയാണ്. കമ്മീഷന്‍ റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ തുടര്‍നടപടികള്‍ കൈക്കൊള്ളും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day