|    Jul 25 Tue, 2017 12:21 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിഴിഞ്ഞം: ഹരജികള്‍ വിധി പറയാന്‍ മാറ്റി

Published : 30th August 2016 | Posted By: SMR

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കിയതു സംബന്ധിച്ച ഹരജികള്‍ ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ അധ്യക്ഷനായ ദേശീയ ഹരിത കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധി പറയാന്‍ മാറ്റി. കേസില്‍ വാദം കേട്ട ബെഞ്ചിലെ ജസ്റ്റിസ് എ ആര്‍ യൂസുഫ് വിരമിച്ചതിനെ തുടര്‍ന്ന് നാലംഗ ബെഞ്ചാവും വിധി പ്രഖ്യാപിക്കുക. ഒരംഗം വിരമിച്ച സാഹചര്യത്തില്‍ പുനര്‍വാദം കേള്‍ക്കേണ്ടതുണ്ടോ, ബെഞ്ചിലെ ശേഷിക്കുന്നവര്‍ വിധി പറഞ്ഞാല്‍ മതിയോ എന്നതു സംബന്ധിച്ച് കക്ഷികളില്‍ നിന്ന് അഭിപ്രായം തേടി. ഇത് അംഗീകരിച്ച കക്ഷികളെല്ലാം  രേഖാമൂലം എഴുതി നല്‍കിയതിനു ശേഷമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. നിലവിലുള്ള ബെഞ്ചിലെ അംഗങ്ങളില്‍ ആരെങ്കിലും വിരമിച്ചാല്‍ പുതുതായി നിയമിതനാവുന്ന അംഗത്തെ ഉള്‍പ്പെടുത്തി വീണ്ടും വാദം കേള്‍ക്കണമെന്നാണ് നിയമം. ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ രണ്ടു ദിവസത്തിനകം പുതിയ അംഗത്തെ ഉള്‍പ്പെടുത്തി വാദം പൂര്‍ത്തിയാക്കാമെന്ന് ബെഞ്ച് വ്യക്തമാക്കിയിരുന്നു. എതിര്‍പ്പില്ലെന്നു കക്ഷികള്‍ അറിയിച്ചു. കേരളത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാല്‍ സര്‍ക്കാരില്‍ നിന്നു പ്രത്യേക അനുവാദം തേടിയാണ് എതിര്‍പ്പില്ലെന്ന കാര്യം അറിയിച്ചത്. 11നാണ് അന്തിമവാദം പൂര്‍ത്തിയായത്. ഈയാഴ്ചയ്ക്കകം തന്നെ വിധിയുണ്ടാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക