|    Oct 16 Tue, 2018 2:51 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിഴിഞ്ഞം : സിഎജി റിപോര്‍ട്ടിനെതിരേ ഉമ്മന്‍ചാണ്ടി

Published : 27th September 2017 | Posted By: fsq

 

കൊച്ചി: വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യത്തിനു വിരുദ്ധമാണെന്ന സിഎജിയുടെ റിപോര്‍ട്ട് തെറ്റായ വസ്തുതകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിലാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കരാറിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന ഹരജിയിലാണ് എതിര്‍ കക്ഷിയായ ഉമ്മന്‍ചാണ്ടി ഇക്കാര്യം വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നല്‍കിയത്. നടപടിക്രമങ്ങളോ ഓഡിറ്റ് മാര്‍ഗനിര്‍ദേശങ്ങളോ പാലിക്കാതെ പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ തയ്യാറാക്കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിഎജിയുടെ കണ്ടെത്തല്‍. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെയും പ്ലാനിങ് കമ്മീഷന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് കരാറില്‍ ഏര്‍പ്പെട്ടത്. വിഴിഞ്ഞം പദ്ധതി സ്വകാര്യ – പൊതു പങ്കാളിത്തത്തോടെ നടപ്പാക്കാനുള്ള ശുപാര്‍ശ ലോകബാങ്കിന്റെ ഏജന്‍സിയായ ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റേതാണ്. ഇതില്‍ മോഡല്‍ കണ്‍സെഷന്‍ എഗ്രിമെന്റ് പ്ലാനിങ് കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തിയ മാതൃകയിലാണ് തയ്യാറാക്കിയത്. സിഎജി റിപോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ നിജസ്ഥിതി കണ്ടെത്താനാണ് സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുള്ളത്. കമ്മീഷനെ നിയമിച്ചത് റദ്ദാക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. ഇതനുവദിക്കരുത്. താനടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് തങ്ങളുടെ വാദം ഉന്നയിക്കാന്‍ അവസരമുള്ള ഏകവേദിയാണ് കമ്മീഷന്‍. സിഎജി ഇത്തരമൊരു അവസരം നല്‍കിയില്ലെന്നും ഉമ്മന്‍ചാണ്ടിയുടെ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss