|    Nov 18 Sat, 2017 9:32 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിഴിഞ്ഞം പദ്ധതി : ജുഡീഷ്യല്‍ അന്വേഷണത്തില്‍ നാലു വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം

Published : 7th June 2017 | Posted By: fsq

 

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ കരാറുകളെ സംബന്ധിച്ച  സിഎജി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അനേ്വഷണത്തിന്റെ പരിധിയില്‍ നാലു വിഷയങ്ങള്‍കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്തുനല്‍കി. 2010ല്‍ വിഴിഞ്ഞം പദ്ധതിയുടെ ടെന്‍ഡറിന്റെ അഡ്‌വൈസറായി ഇന്റര്‍നാഷനല്‍ ഫിനാന്‍സ് കോര്‍പറേഷനെ(ഐഎഫ്‌സി) നിയമിച്ച നടപടിക്രമങ്ങളും ഐഎഫ്‌സിയുമായുള്ള കരാര്‍ വ്യവസ്ഥകളും ഐഎഫ്‌സി പദ്ധതിക്കുവേണ്ടി തയ്യാറാക്കി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അംഗീകരിച്ച റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ കേരളത്തിന് ഗുണകരമാണോയെന്നതും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ ഐഎഫ്‌സി തയ്യാറാക്കി 2011 ഏപ്രില്‍ 12ന് സര്‍ക്കാര്‍ അംഗീകരിച്ച കരാറിലെ വ്യവസ്ഥകളും ടെന്‍ഡര്‍ നടപടിക്രമങ്ങളും  ഗതാഗത പഠനത്തിന്റെ തുടര്‍ച്ചയായി 2014ല്‍ സര്‍ക്കാര്‍ അംഗീകരിച്ച് നല്‍കിയിട്ടുള്ള ഇപ്പോഴത്തെ കരാര്‍ വ്യവസ്ഥകളും 2010ലെ സര്‍ക്കാര്‍ അംഗീകരിച്ച കരാറിലെ വ്യവസ്ഥകളും തമ്മിലുള്ള താരതമ്യം എന്നിവയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്. വിഴിഞ്ഞം തുറമുഖ കരാര്‍ സംബന്ധിച്ച് സിഎജിയുടെ കണ്ടെത്തലുകളെക്കുറിച്ച് അനേ്വഷിക്കാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായി മൂന്നംഗ കമ്മീഷനെ നിയമിച്ച നടപടിയും  പദ്ധതിയുമായി മുന്നോട്ട് പോവുമെന്ന തീരുമാനവും സ്വാഗതാര്‍ഹമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇപ്പോഴത്തെ കരാര്‍ സംബന്ധിച്ച് സിഎജിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് ഉചിതമെന്നു കരുതുന്ന ഏതുവിഷയവും അനേ്വഷണ പരിധിയില്‍ കൊണ്ടുവരുന്നതിനോട് പൂര്‍ണ യോജിപ്പാണെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക