|    Mar 25 Sat, 2017 11:11 pm
FLASH NEWS

വിഴിഞ്ഞം പദ്ധതി: ഉദ്യോഗസ്ഥസംഘം പ്രദേശം സന്ദര്‍ശിച്ചു

Published : 8th April 2016 | Posted By: SMR

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്താനായി ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ പത്തോടെ ചീഫ് സെക്രട്ടറി പികെ മൊഹന്തി, പ്ലാനിങ് ബോര്‍ഡ് ഉപാധ്യക്ഷന്‍ കെഎം ചന്ദ്രശേഖര്‍, പ്ലാനിങ് ബോര്‍ഡ് അംഗം ജി വിജയരാഘവന്‍, അദാനി ഗ്രൂപ്പ് സിഇഒ സന്തോഷ് മഹാപത്ര, തുറമുഖ കമ്പനി എംഡി സുരേഷ്ബാബു, പ്രൊജക്ട് ഹെഡ് പിയൂഷ് ഭട്ടാചാര്യ എന്നിവരുള്‍പ്പെട്ട സംഘമാണ് പദ്ധതി പ്രദേശത്ത് എത്തിയത്.
അദാനി ഗ്രൂപ്പിന്റെ സൈറ്റ് ഓഫീസ് സന്ദര്‍ശിച്ചശേഷമാണ് ഉദ്യോഗസ്ഥസംഘം തുറമുഖ നിര്‍മാണം കാണാനെത്തിയത്. ഡ്രഡ്ജിങ്, തീരദേശ റോഡു നിര്‍മാണം എന്നിവയുടെ പുരോഗതി വിലയിരുത്തിയ സംഘം സര്‍ക്കാര്‍ തലത്തില്‍ തുടര്‍ന്നുചെയ്യേണ്ട കാര്യങ്ങളെപ്പറ്റിയും ചര്‍ച്ചചെയ്തു. പുതുതായി നിര്‍മിക്കുന്ന മല്‍സ്യബന്ധന തുറമുഖ പ്രദേശവും സന്ദര്‍ശിച്ച ശേഷം 11 മണിയോടെ സംഘം മടങ്ങി.

(Visited 55 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക