|    Dec 14 Thu, 2017 8:36 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിഴിഞ്ഞം പദ്ധതി: ആശങ്കയകറ്റുമെന്ന് കടന്നപ്പള്ളി

Published : 13th July 2016 | Posted By: SMR

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി കരാറില്‍ ചില ആശങ്കകളും പരാതികളും ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നും പദ്ധതി പ്രവര്‍ത്തനത്തിന് തടസ്സമാവാത്തവിധം അവ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ഇതുസംബന്ധിച്ച കെ അന്‍സലന്‍, കെ സുരേഷ് കുറുപ്പ്, ബി സത്യന്‍, ബി ജോയി എന്നിവരുടെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കുന്നതിന് 500 മീറ്റര്‍ ബെര്‍ത്തോട് കൂടിയ മല്‍സ്യബന്ധന തുറമുഖം പൂര്‍ത്തീകരിക്കും. വിഴിഞ്ഞത്തെ മല്‍സ്യബന്ധനത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന് ഒരു സീഫുഡ് പാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക