|    Sep 26 Wed, 2018 12:44 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിഴിഞ്ഞം പദ്ധതി: അദാനി പ്രഖ്യാപിച്ച 1000 ദിനങ്ങള്‍ പൂര്‍ത്തിയായി

Published : 2nd September 2018 | Posted By: kasim kzm

തിരുവനന്തപുരം: ഏറെ വിവാദം സൃഷ്ടിച്ച വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തീകരിക്കാന്‍ നിര്‍മാതാക്കളായ അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ച 1000 ദിവസം പിന്നിട്ടു. 2015 ഡിസംബര്‍ 5ന് വിഴിഞ്ഞം പദ്ധതിക്കായി തറക്കല്ലിടുമ്പോള്‍ 1000 ദിവസങ്ങള്‍ കൊണ്ട് നിര്‍മാണ പ്രവര്‍ത്താനങ്ങള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കും എന്നാണ് അദാനി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പദ്ധതിയുടെ പ്രാഥമികഘട്ട ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ പോലും അദാനി ഗ്രൂപ്പിന് ഇതേവരെ സാധിച്ചിട്ടില്ല. ഓഖി ചുഴലിക്കാറ്റില്‍ ഡ്രഡ്ജര്‍ കേടായതിനാല്‍ പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നില്ല എന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൃത്യസമയത്തു പൂര്‍ത്തീകരിക്കാത്തപക്ഷം പ്രതിദിനം 12 ലക്ഷം രൂപ അദാനി ഗ്രൂപ്പ് കേരള സര്‍ക്കാരിന് പിഴയായി നല്‍കണം എന്നാണ് കരാര്‍. എന്നാല്‍ പിഴ നല്‍കാതിരിക്കാനായുള്ള തീവ്രശ്രമത്തിലാണ് കമ്പനി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss