|    Oct 21 Sun, 2018 5:46 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോവും : മന്ത്രി കടന്നപ്പള്ളി

Published : 15th September 2017 | Posted By: fsq

 

തിരുവനന്തപുരം/കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ . ഹൈക്കോടതി ഉന്നയിച്ച വിമര്‍ശനങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും. സര്‍ക്കാരിന്റെ നയപരിപാടികളില്‍ നിന്നുകൊണ്ട് പദ്ധതി മുന്നോട്ടുകൊണ്ടുപോവാന്‍ നടപടി സ്വീകരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ സമിതികളിലും ഇക്കാര്യം ചര്‍ച്ച ചെയ്യും. സംസ്ഥാനത്തിന് നേട്ടമുണ്ടാക്കുന്നവിധം പദ്ധതിയെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അതേസമയം, വിഴിഞ്ഞം കരാര്‍ സംബന്ധിച്ചു പുനപ്പരിശോധന വേണോ എന്നതു സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപോര്‍ട്ടിനുശേഷം മാത്രമേ സര്‍ക്കാര്‍ തീരുമാനിക്കുകയുള്ളൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊച്ചിയില്‍ വ്യക്തമാക്കി. ഹൈക്കോടതി ഉന്നയിച്ചിരിക്കുന്ന നിരീക്ഷണങ്ങളെല്ലാം കരാറുണ്ടാക്കിയ വേളയില്‍ എല്‍ഡിഎഫ് ഉന്നയിച്ച ആക്ഷേപങ്ങള്‍ തന്നെയാണ്. അന്ന് എല്‍ഡിഎഫ് ഉന്നയിച്ച ആക്ഷേപം സാധൂകരിക്കുന്ന വിധത്തിലാണ് സിഎജി റിപോര്‍ട്ടും ഹൈക്കോടതി നിരീക്ഷണങ്ങളും ഇപ്പോള്‍ വന്നിരിക്കുന്നത്. സിഎജി റിപോര്‍ട്ട് വന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയുണ്ടാവും. പദ്ധതിക്ക് സിപിഎം എതിരല്ല. മറിച്ച്, അതില്‍ തെറ്റായിട്ട് എന്തെങ്കിലുമുണ്ടെങ്കില്‍ നടപടി സ്വീകരിക്കണമെന്നും കോടിയേരി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss