|    Dec 14 Thu, 2017 1:48 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വിഴിഞ്ഞം : നഷ്ടപരിഹാരം ഉറപ്പാക്കണം- വിഎസ്

Published : 27th October 2017 | Posted By: fsq

 

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരരംഗത്തുള്ള മല്‍സ്യത്തൊഴിലാളികളുടെ പുനരധിവാസ പാക്കേജും അവര്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാര പാക്കേജും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം തങ്ങളുടെ കിടപ്പാടവും ഉപജീവനമാര്‍ഗവും ഇല്ലാതാക്കുന്നു എന്ന മല്‍സ്യത്തൊഴിലാളികളുടെ പരാതി ന്യായമായും പരിഗണിക്കപ്പെടണം. ഒരു ജനതയെ ബുദ്ധിമുട്ടിച്ചുകൊണ്ടല്ല, പദ്ധതികള്‍ നടപ്പാക്കേണ്ടത്. ഈ പദ്ധതിയിലൂടെ സംസ്ഥാനത്തിന് സാമ്പത്തികനഷ്ടമാണുണ്ടാവുക എന്നതാണ് സിഎജിയും ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയത്. ഈ സാഹചര്യത്തില്‍ പുനരധിവാസ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ മുന്‍ൈകയെടുക്കണം. കരാറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോ€പണങ്ങള്‍  നിസ്സാരമായി കണ്ടുകൂടെന്നും വിഎസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക