|    Jan 25 Wed, 2017 2:58 am
FLASH NEWS

വിഴിഞ്ഞം തുറമുഖ നിര്‍മാണം: ചിപ്പിത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു

Published : 15th October 2016 | Posted By: Abbasali tf

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖ നിര്‍മാണം മൂലം ജീവനോപാധി നഷ്ടപ്പെടുന്ന മുല്ലൂര്‍/ സൂര്യ സമുദ്ര ബീച്ചുകളിലെ ചിപ്പിത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാര വിതരണം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. തുറമുഖ നിര്‍മാണം മൂലം ജീവനോപാധി നഷ്ടപ്പെടുന്നവരെ കണ്ടെത്തുന്നതിനും അവര്‍ക്കുള്ള നഷ്ടപരിഹാരം നിര്‍ദേശിക്കുന്നതിനുമായി തിരുവനന്തപുരം ആര്‍ഡിഒ ചെയര്‍മാനായി സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം മുല്ലൂര്‍ തീരപ്രദേശത്തുള്ള 122 തൊഴിലാളികള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് വിതരണം ചെയ്തത്. നഷ്ടപരിഹാര തുക ഫലപ്രദമായി വിനിയോഗിക്കുന്നതിന് തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. അന്താരാഷ്ട്ര തുറമുഖ കമ്പനി സിഇഒ. ഡോ. കെ ജയകുമാര്‍, അദാനി പോര്‍ട്ട്് കോര്‍പറേറ്റ് മേധാവി കെ സുശീല്‍ നായര്‍, ഐഎംജി അസി. പ്രഫ ഡോ. അനീഷ്യാ ജയദേവ് സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക