|    Jun 27 Tue, 2017 2:07 pm
FLASH NEWS

വിഴിഞ്ഞം: കടലിന്റെ അടിത്തട്ട് നിരീക്ഷിക്കാനുള്ള യന്ത്രങ്ങളെത്തി

Published : 9th November 2016 | Posted By: SMR

കോവളം: വിഴിഞ്ഞത്ത് കടലിന്റെ അടിത്തട്ടില്‍ വെള്ളം കലങ്ങുന്നത് നിരന്തരം നിരീക്ഷിക്കാനും അളക്കാനുമുള്ള യന്ത്രങ്ങളെത്തി. കടല്‍ കുഴിക്കലിന്റെ ഫലമായി പ്രദേശത്തെ കടല്‍ കലങ്ങി ഓക്‌സിജന്റെ അളവ് കുറഞ്ഞാല്‍ പ്രദേശത്തെ മല്‍സ്യസമ്പത്ത് കുറയാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ടര്‍ബിഡിറ്റി ബോയ എന്ന പേരിലുള്ള ടര്‍ബിഡിറ്റി മെഷര്‍മെന്റ് സംവിധാനം വിഴിഞ്ഞത്ത് സ്ഥാപിക്കുന്നത്. ഈ ബോയകളിലൂടെ ഓരോ മിനിറ്റിലും കടലിന്റെ അടിത്തട്ടിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ച് മല്‍സ്യങ്ങളുടെ ആവാസ വ്യവസ്ഥയില്‍ വരുന്ന കാതലായ മാറ്റങ്ങള്‍ തടയാനാവും. പ്രദേശത്തെ മല്‍സ്യ സമ്പത്ത് സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബോംബെ കേന്ദ്രമായുള്ള ഓഷ്യന്‍ സയന്‍സ് ആന്റ് ടറൈന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ടര്‍ബിഡിറ്റി ബോയ സ്ഥാപിക്കുന്നത്. 25 മീറ്ററോളം ആഴമുള്ള കടല്‍ഭാഗത്ത് രണ്ടര കിലോമീറ്റര്‍ അകലത്തിലായാണ് മൂന്ന് ടര്‍ബിഡിറ്റി ബോയകള്‍ സ്ഥാപിക്കുന്നത്. ബോയകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ശേഖരിക്കാനുള്ള സോഫ്റ്റ് വെയറും തയാറായികഴിഞ്ഞു. കടലില്‍ സ്ഥാപിക്കുന്ന ബോയകള്‍ കൂട്ടിയോജിപ്പിക്കുന്നതിനാവശ്യമായ വിദേശ നിര്‍മ്മിത സെന്‍സറുകളും മേറാഗിറ്റ് ചെയ്‌നുകളുമാണ് ഇനി എത്താനുള്ളത്. ഇവ എത്തുന്നതോടെ ഒരാഴ്ചക്കുള്ളില്‍ ടര്‍ബിഡിറ്റി യൂനിറ്റുകള്‍ കടലില്‍ സ്ഥാപിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക