വിളയാങ്കോട്ട് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരം
Published : 22nd October 2015 | Posted By: SMR
പിലാത്തറ: വിളയാങ്കോട് ശിവക്ഷേത്രത്തിന് സമീപം ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പരിക്കേറ്റ ഡ്രൈവര്‍ ബേപ്പൂര്‍ കടലൂര്‍ കരന്തനക്കുറിച്ചിയില് താമസിക്കുന്ന അര്‍ജുനനെ(32) പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഇന്നലെ പുലര്‍ച്ചെ 3.30ഓടെയാണ് സംഭവം. കണ്ണൂര്‍ ഭാഗത്തുനിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന വാതകമില്ലാത്ത ടാങ്കര്‍ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
നിയന്ത്രണംവിട്ട് റോഡരികിലെ ക്ഷേത്രംവക കിണറിന്റെ ആ ള്മറ തകര്‍ത്ത് തൊട്ടടുത്തു നിര്‍ത്തിയിട്ട മിനിലോറില് ഇടിച്ചു മറിയുകയായിരുന്നു.
കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. സംഭവമറിഞ്ഞ് പോലിസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.