|    Apr 23 Mon, 2018 11:16 pm
FLASH NEWS

വിളയാങ്കോട്ടെ കവര്‍ച്ച; സിസിടിവി ദൃശ്യം പുറത്തുവിട്ടു

Published : 26th February 2016 | Posted By: SMR

പരിയാരം: വിളയാങ്കോട്ടെ വീട് കുത്തിതുറന്ന് കവര്‍ച്ച നടത്തിയ സംഘത്തിലെ യുവാവിന്റെ സിസിടിവി ദൃശ്യം പോലിസ് പുറത്ത് വിട്ടു. വിളയാങ്കോട്ടെ നിഹാല്‍ ട്രേഡേഴ്‌സ് ഉടമ കെ വി തമ്പാന്റെ വീട്ടിലും തൊട്ടടുത്ത ബസ്‌സ്‌റ്റോപ്പിന് സമീപത്തെ പി വി രാജേഷിന്റെ പലചരക്ക് കടയിലും മോഷണം നടത്തിയ ശേഷം ചിറവക്കിലെ എടിഎം കൗണ്ടറില്‍ നിന്ന് പണം പിന്‍വലിച്ച സംഘത്തിലെ യുവാവിന്റെ വീഡിയോ ദൃശ്യമാണ് അന്വേഷണ സംഘം പുറത്ത് വിട്ടത്. കവര്‍ച്ച ചെയ്ത വീട്ടില്‍ നിന്നും മോഷ്ടിച്ച എടിഎം കാര്‍ഡ് വഴി പണം പിന്‍വലിച്ച 25 വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ പോലിസ് ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ വൈകാതെ പിടികൂടാന്‍ കഴിയുമെന്ന് കേസന്വേഷണ ചുമതലയുള്ള തളിപ്പറമ്പ് സിഐ കെ വി വിനോദ് കുമാര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss