|    May 28 Sun, 2017 4:15 pm
FLASH NEWS

വിളപ്പില്‍ശാല പ്ലാന്റ് മാറ്റി സ്ഥലം പഴയ സ്ഥിതിയിലാക്കി മാറ്റണമെന്ന് സുപ്രീംകോടതി

Published : 22nd January 2016 | Posted By: G.A.G

VILAPPIL-SAL

തിരുവനന്തപുരം: വിളപ്പില്‍ശാലയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് മാറ്റി സ്ഥലം പഴയ സ്ഥിതിയിലാക്കി മാറ്റണമെന്ന് സുപ്രീംകോടതി. പ്ലാന്റ് മാറ്റിസ്ഥാപിക്കണമെന്ന ഹരിത ട്രിബ്യൂണല്‍ വിധി ശരിവെച്ചുകൊണ്ടാണ് കോടതിവിധി.

പ്ലാന്റില്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ മെച്ചപ്പെട്ട സംവിധാനം കൊണ്ടുവരാമെന്ന തിരുവനന്തപുരം കോര്‍പറേഷന്‍ അറിയിച്ചിരുന്നുവെങ്കിലും കോടതി അംഗീകരിക്കാന്‍ തയ്യാറായില്ല. ഇക്കാര്യത്തില്‍ കോര്‍പറേഷന് ഹരിത ട്രൈബ്യൂണലിനെ സമീപിക്കാമെന്ന്് കോടതി അറിയിച്ചു. നഗരത്തിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ കാര്യക്ഷമമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂറിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് നിര്‍ദേശിച്ചു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day