|    Mar 27 Mon, 2017 2:06 pm
FLASH NEWS

വിളക്കില്‍ നിന്നു തീപടര്‍ന്ന് വീട് കത്തിനശിച്ചു

Published : 12th April 2016 | Posted By: SMR

ബാലരാമപുരം: മണ്ണെണ്ണ വിളക്കില്‍ നിന്നും തീ പടര്‍ന്നു പിടിച്ച് വീട് കത്തി നശിച്ചു. വൃദ്ധയായ ഗൃഹനാഥ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍. ബാലരാമപുരം അന്തിയൂര്‍ വള്ളച്ചല്‍വിളാകത്ത് വീട്ടില്‍ ഓമന (65)യാണ് ശരീരത്തില്‍ 80 ശതമാനവും പൊള്ളലേറ്റ നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്നത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് സംഭവം. കഴിഞ്ഞദിവസം ഓമനയുടെ വീട്ടിലെ ആട് പ്രസവിച്ചിരുന്നു. വീടിനോട് ചേര്‍ന്നുള്ള വിറകുപുരയിലാണ് ആടിനെയും കുട്ടികളെയും കെട്ടിയിരുന്നത്.
രാവിലെ കൂട് വൃത്തിയാക്കാനായി മണ്ണെണ്ണ വിളക്കുമായി ഓമന പോവുകയായിരുന്നു. ഇതില്‍ നിന്നും തീ പടര്‍ന്നതായാണ് നിഗമനം.
നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്‌സും ബാലരാമപുരം പോലിസും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. തുടര്‍ന്ന് ഓമനയെ നെയ്യാറ്റിന്‍കര ആശുപത്രിയിലും അവിടെ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. വിളക്കില്‍ നിന്നു തീപടര്‍ന്ന് വീട്
കത്തിനശിച്ചു
ബാലരാമപുരം: മണ്ണെണ്ണ വിളക്കില്‍ നിന്നും തീ പടര്‍ന്നു പിടിച്ച് വീട് കത്തി നശിച്ചു. വൃദ്ധയായ ഗൃഹനാഥ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍. ബാലരാമപുരം അന്തിയൂര്‍ വള്ളച്ചല്‍വിളാകത്ത് വീട്ടില്‍ ഓമന (65)യാണ് ശരീരത്തില്‍ 80 ശതമാനവും പൊള്ളലേറ്റ നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്നത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് സംഭവം. കഴിഞ്ഞദിവസം ഓമനയുടെ വീട്ടിലെ ആട് പ്രസവിച്ചിരുന്നു. വീടിനോട് ചേര്‍ന്നുള്ള വിറകുപുരയിലാണ് ആടിനെയും കുട്ടികളെയും കെട്ടിയിരുന്നത്.
രാവിലെ കൂട് വൃത്തിയാക്കാനായി മണ്ണെണ്ണ വിളക്കുമായി ഓമന പോവുകയായിരുന്നു. ഇതില്‍ നിന്നും തീ പടര്‍ന്നതായാണ് നിഗമനം.
നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്‌സും ബാലരാമപുരം പോലിസും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. തുടര്‍ന്ന് ഓമനയെ നെയ്യാറ്റിന്‍കര ആശുപത്രിയിലും അവിടെ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക