|    Jun 23 Fri, 2017 1:58 am
FLASH NEWS

വിളംബര ജാഥയോടെ ആലുവ ഉപജില്ലാ ശാസ്‌ത്രോല്‍സവത്തിന് തുടക്കം

Published : 2nd November 2016 | Posted By: SMR

കാലടി: ആലുവ ഉപജില്ല ശാസ്‌ത്രോല്‍സവത്തിന് വിളംബരജാഥയോടെ തുടക്കമായി. ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂളിലും ഗവ. എല്‍പി സ്‌കൂളിലുമായി നാളെ തുടങ്ങുന്ന ശാസ്ത്രമേളയുടെ വിളംബരജാഥയില്‍ ആയിരങ്ങള്‍ പങ്കാളികളായി. അകവൂര്‍ ഹൈസ്‌കൂളില്‍ നിന്നാരംഭിച്ച ജാഥയ്ക്ക് കാഞ്ഞൂര്‍, ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റുമാരായ എം പി ലോനപ്പനും അല്‍ഫോന്‍സ വര്‍ഗീസും വി കെ സഭിയ, എ എ സന്തോഷ്, വല്‍സ സേവ്യര്‍, കെ സി വല്‍സ, വി പി സുകുമാരന്‍, പി മനോഹരന്‍, പി എസ് ഷാനവാസ്, എസ് മീര, ദീപ സുകുമാര്‍, സി വി ബാലചന്ദ്രന്‍, ടി ജി രഘു നേതൃത്വം നല്‍കി.ശ്രീമൂലനഗരം ക്ലസ്റ്ററിലെ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുടെ കലാരൂപങ്ങളും നാടന്‍പാട്ടും ഒപ്പനയും കോല്‍ക്കളിയും വിളംബരജാഥയ്ക്ക് മികവേറി. നാളെ രാവിലെ 10ന് മേളയുടെ ഉദ്ഘാടനം ശ്രീമൂലനഗരം അകവൂര്‍ സ്‌കൂളില്‍ എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ മുത്തലിബ് ഉദ്ഘാടനം ചെയ്യും. നവംബര്‍ 4ന് ഗവ.എല്‍പി സ്‌കൂളില്‍ ഉച്ചയ്്ക്ക് 2ന് സമാപനയോഗം നടക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക