|    Jul 21 Fri, 2017 10:31 pm
FLASH NEWS

വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഒരാള്‍ പോലിസ് പിടിയില്‍

Published : 26th November 2015 | Posted By: SMR

കൊല്ലം: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവു പൊതികളുമായി ഒരാള്‍ കൊല്ലം ഈസ്റ്റ് പോലിസിന്റെ പിടിയിലായി. കിളികൊല്ലൂര്‍ നക്ഷത്ര നഗര്‍ 47, അജിംഷാ മന്‍സിലില്‍ ബാബുജി(അജിംഷ)യാണ് അറസ്റ്റിലായത്. കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് ഇയാള്‍ കഞ്ചാവ് കച്ചവടം നടത്തിയിട്ടുള്ളത്. കഞ്ചാവ് ചെറുപൊതികളിലാക്കി 150 രൂപയ്ക്കാണ് കച്ചവടം നടത്തുന്നതെന്ന് ഇയാള്‍ പോലിസിനോട് പറഞ്ഞു. സിറ്റി പോലിസ് ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്ന ലഹരി വിരുദ്ധ കാംപയന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കൊല്ലം അസ്സിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ എം എസ് സന്തോഷിന്റെ നേത്യത്വത്തില്‍ കൊല്ലം ഈസ്റ്റ് സിഐ എസ് ഷെരീഫ്, കൊല്ലം ഈസ്റ്റ് എസ്‌ഐ ആര്‍ രാജേഷ്, അഡീഷനല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ സി. സുരേഷ് കുമാര്‍, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ യേശുദാസന്‍, ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ ജോസ് പ്രകാശ്, അനന്‍ബാബു, ഹരിലാല്‍ , മണികണ്ഠന്‍, സജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക