|    Sep 22 Fri, 2017 5:11 pm
FLASH NEWS

വില്‍പന നികുതി ഉദ്യോഗസ്ഥരുടെ മിന്നല്‍പ്പരിശോധന; ബാലരാമപുരത്ത് ഹര്‍ത്താല്‍

Published : 28th August 2016 | Posted By: SMR

ബാലരാമപുരം: ബാലരാമപുരത്തെ ഗൃഹോപകരണ വില്‍പന കേന്ദ്രങ്ങളില്‍ വില്‍പന നികുതി ഉദ്യോഗസ്ഥരുടെ മിന്നല്‍പ്പരിശോധന. സംഭവത്തില്‍ പ്രതിഷേധിച്ച് ബാലരാമപുരത്ത് വ്യാപാര സംഘടനകള്‍ ഹര്‍ത്താല്‍ ആചരിച്ചു. കഴിഞ്ഞദിവസം രാവിലെ 11ഓടെ സെയില്‍സ് ടാക്‌സ് ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ കമറുദ്ദീന്റെ നേതൃത്വത്തില്‍ 14 സ്‌ക്വാഡുകളിലായി തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്. 10ലധികം കടകളില്‍ പരിശോധന നടത്തി.
ആറു കടകളില്‍ നിന്നു രേഖകള്‍ പിടിച്ചെടുത്തു. ഓരോ വര്‍ഷവും ലാഭം കുറച്ച് കാണിച്ചവരും നികുതിയില്‍ കൃത്രിമം കാണിച്ചുവെന്നു തോന്നിയ കടകളും കേന്ദ്രമാക്കിയാണു പരിശോധന നടത്തിയതെന്നും ഉടമകള്‍ പൂര്‍ണമായും സഹകരിച്ചുവെന്നും വരുംദിനങ്ങളില്‍ പരിശോധന തുടരുമെന്നും ക്രമക്കേട് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും സെയില്‍സ് ടാക്‌സ് ഇന്റലിജന്‍സ് കമ്മീഷണര്‍ കമറുദ്ദീന്‍ അറിയിച്ചു. എന്നാല്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യവസായി സമിതിയും ബാലരാമപുരം യൂനിറ്റിന്റെ സംയുക്താഭിമുഖ്യത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
ഓണം ലക്ഷ്യമാക്കി വില്‍പന നടത്താന്‍ സാധനങ്ങള്‍ ഇറക്കിയതു മനസ്സിലാക്കി കൃത്രിമം നടത്തുന്നുവെന്നു വരുത്തിത്തീര്‍ക്കാനാണ്  മിന്നല്‍പ്പരിശോധന നടത്തിയതെന്നും ഇത്തരത്തില്‍ പരിശോധന നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വിവരമറിഞ്ഞു മുഴുവന്‍ വ്യാപാരികളും കടകളടച്ച് പ്രതിഷേധത്തില്‍ പങ്കാളികളായി. വൈകീട്ടോടെ ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയ ശേഷം ഒരു വിഭാഗം കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക