|    Aug 20 Sun, 2017 9:03 pm
FLASH NEWS

വില്‍പനയ്ക്കായി കൊണ്ടുവന്ന ആനക്കൊമ്പുമായി യുവാവ് പിടിയില്‍

Published : 10th August 2017 | Posted By: fsq

 

കാക്കനാട്: വില്‍പനയ്ക്ക് കൊണ്ടുവന്ന ആനക്കൊമ്പുമായി യുവാവ് പിടിയില്‍. പട്ടാമ്പി സ്വദേശി രതീഷ്‌മോന്‍(31)ആണ് എസ്പിസിഎ സ്‌ക്വാഡിന്റെ പിടിയിലായത്. പാലാരിവട്ടം കേന്ദ്രീകരിച്ച് ആനക്കൊമ്പ് കച്ചവടം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് പ്രതിയെ വലയിലാക്കിയത്. ഡോഗ്‌ഷോ പ്രദര്‍ശന സ്ഥലത്ത് വച്ച് പരിചയപ്പെട്ട രതീഷ് മോനോട് വിദേശികള്‍ക്കായി ആനക്കാമ്പ് ലഭിക്കുമോ എന്ന് ആവശ്യപ്പെട്ടതു പ്രകാരമാണ് ആനക്കൊമ്പുമായി പാലാരിവട്ടത്ത് എത്തിയത്.കച്ചവടം നടത്തുന്ന ആളെയും സ്ഥലവും നിരീക്ഷിച്ച എസ്പിസിഎ സ്‌ക്വാഡ് കച്ചവടമുറപ്പിക്കാനെന്ന വ്യാജേന പാലാരിവട്ടത്ത് എത്തിയാണ് പ്രതിയെ പിടികൂടിയത്. ആനക്കൊമ്പ് കഷ്ണങ്ങളാക്കിയ ശേഷം അതില്‍ ഒരു കഷ്ണം മാത്രമാണ് കൊച്ചിയില്‍ വില്‍പനയ്‌ക്കെത്തിച്ചിട്ടുള്ളതെന്ന് ഉദ്യോഗസ്ഥ ര്‍ പറഞ്ഞു. രണ്ടര ലക്ഷം രൂപയ്ക്ക് വില്‍പന നടത്താന്‍ ലക്ഷ്യമിട്ട  ആനക്കൊമ്പിന് രണ്ടരകിലോ തൂക്കമുണ്ട്. കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്നാണ് ഈ ആനക്കൊമ്പ് ലഭിച്ചതെന്ന് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. വിശദമായ അന്വേഷണങ്ങള്‍ക്കായി ഇയാളെ വനംവകുപ്പിന് കൈമാറി. എസ്പിസിഎ ചെയര്‍പേഴ്‌സണ്‍ ആശാ സനിലിന്റെ നിര്‍ദേശപ്രകാരം എസ്പിസിഎ ഇന്‍സ്‌പെക്ടര്‍ ടി എം സജിത്, ഇന്‍സ്‌പെക്റ്റിങ് അസി. കെ ബി ഇക്ബാല്‍, എറണാകുളം ഫോറസ്റ്റ് ഫ്‌ളെയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫിസര്‍ ജയചന്ദ്രന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക