|    Dec 17 Sun, 2017 11:31 am
FLASH NEWS

വില്ലേജ് ഓഫിസിനു മുന്നിലെ ചാക്കുകെട്ട് പരിഭ്രാന്തി പരത്തി

Published : 19th November 2016 | Posted By: SMR

ഇരിക്കൂര്‍: സംസ്ഥാന പാതയോരത്ത് ഇരിക്കൂര്‍ വില്ലേജ് ഓഫിസിന്റെയും സബ് രജിസ്റ്റാര്‍ ഓഫിസിന്റെയും പരിസരത്ത് കണ്ടെത്തിയ പ്ലാസ്റ്റിക്ക് ചാക്കുകെട്ട് നാട്ടുകാരെയും ഉദ്യോഗസ്ഥരെയും പരിഭ്രാന്തിയിലാഴ്ത്തി. ഓഫിസുകള്‍ക്കു സമീപത്ത് ഏതാനും വീട്ടുകാരും താമസിച്ചുവരുന്നുണ്ട്. വില്ലേജ് ഓഫിസിന്റെ പരിസരങ്ങള്‍ കാടു നിറഞ്ഞിരിക്കുകയായിരുന്നു. ഓഫിസിലേക്കുള്ള വഴിയിലെ കുറച്ച് കാടുകള്‍ വെട്ടിമാറ്റിയ സ്ഥലത്താണ് പ്ലാസ്റ്റിക്ക് ചാക്കില്‍ നിറച്ച നിലയില്‍ കാണപ്പെട്ടത്. മാലിന്യങ്ങളില്ലെന്നാണ് എല്ലാവരും പറയുന്നത്. ഇതെന്താണെന്ന് തുറന്നു നോക്കാന്‍ ആരും തയ്യാറായിട്ടില്ല. പോലിസ്, ബോംബ് സ്‌ക്വാഡ് അധികൃതരെ അറിയിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss