|    Nov 20 Mon, 2017 11:24 am
FLASH NEWS

വില്ലേജ് ഓഫിസറെ തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ചതായി പരാതി

Published : 2nd November 2017 | Posted By: fsq

 

മാള: വില്ലേജ് ഓഫിസറെ വയോധികല്‍ ചുറ്റികയ്ക്ക് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. കുഴൂര്‍ കാക്കുളിശ്ശേരി വില്ലേജ് ഓഫീസറായ വി സോമ്യയ്ക്ക് (44) ആണ് പരിക്കേറ്റത്. കുഴൂര്‍ തുമ്പരശ്ശേരി സ്വദേശിയായ പള്ളിപ്പാടന്‍ അന്തോണിയെ (79) മാള പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഓഫിസിലെത്തിയ അന്തോണി കയ്യില്‍ കരുതിയിരുന്ന കവറില്‍ നിന്ന് ചുറ്റിക എടുക്കുകയും രണ്ട് തവണ വില്ലേജ് ഓഫീസറുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു. വീണ്ടും അടിക്കാന്‍ ഓങ്ങിയപ്പോള്‍ ഓഫിസര്‍ ചുറ്റിക പിടിച്ചുവാങ്ങി. സമീപത്തുണ്ടായിരുന്ന ആളുകളും ജീവനക്കാരുമെത്തി ഇയാളെ പിടിച്ചുമാറ്റുകയും ഓഫീസറെ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. പിന്നീട് പോലിസെത്തി വയോധികനെ കസ്റ്റഡിയിലെടുത്തു. വില്ലേജ് ഓഫിസറുടെ നില ഗുരുതരമല്ല. മാള സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികില്‍സ തേടിയത്. തന്റെ ബി എസ് എന്‍ എല്‍ ടെലിഫോണ്‍ കണക്ഷന്‍ വില്ലേജോഫീസര്‍ ഇടപെട്ട് റദ്ദാക്കാന്‍ റിപ്പോര്‍ട്ട് നല്‍കിയെന്നാരോപിച്ചാണ് വയോധികന്‍ വില്ലേജ് ഓഫീസറുടെ തലക്ക് അടിച്ചതെന്നാണ് അറിയുന്നത്. മക്കളുമായുള്ള സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായി വയോധികന്‍ ഇടക്കിടെ വില്ലേജ് ഓഫീസില്‍ വരാറുണ്ടായിരുന്നതായും സാധാരണ പോലെയാണ് അദ്ദേഹം വന്നതെന്ന് കരുതിയതായും പരിക്കേറ്റ വില്ലേജ് ഓഫീസര്‍ പറഞ്ഞു. കണ്ണൂര്‍ സ്വദേശിനിയായ വില്ലേജ് ഓഫീസറുടെ കുടുംബം ജോലി സംബന്ധമായി കുറുമശ്ശേരിയിലാണ് താമസിക്കുന്നത്. ശ്രീപത്മത്തില്‍ സജീവന്റെ ഭാര്യയാണ് സോമ്യ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക