|    Oct 18 Wed, 2017 10:20 pm
FLASH NEWS

വില്ലേജ് ഓഫിസറെ കബളിപ്പിച്ച് സ്ഥലം തട്ടാന്‍ ശ്രമം

Published : 26th September 2016 | Posted By: SMR

തിരുവനന്തപുരം: കടകംപള്ളി ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടക്കുന്ന സ്ഥലത്ത് വില്ലേജ് ഓഫിസറെ കബളിപ്പിച്ച് സ്ഥലം തട്ടാന്‍ ശ്രമം. തിരുവനന്തപുരം സ്വദേശിനിയായ ബാപ്പനാ മാമന്‍(40) എന്ന സ്ത്രീയാണ് കടകംപള്ളി വില്ലേജ് ഓഫിസര്‍ മനോഹരന്‍തമ്പിക്ക് അന്യ വ്യക്തിയുടെ കൈവശമുള്ള ഭൂമികാട്ടി പോക്ക് വരവ് ചെയ്യാന്‍ ശ്രമിച്ചത്.
ചതി മനസിലാക്കിയ വില്ലേജ് ഓഫിസര്‍ പോക്കുവരവിനുള്ള അപേക്ഷ നല്‍കിയ ഫയലില്‍ അപേക്ഷയില്‍ പറയുന്ന വസ്തുവല്ല ഇതെന്നും തണ്ടപ്പേര് വ്യാജമാണെന്നും എഴുതി അപേക്ഷ നിരസിച്ചു. കടകംപള്ളി ഭൂമിതട്ടിപ്പ് കേസിലെ 10ാം പ്രതിയായ എ എം അഷ്‌റഫില്‍ നിന്ന് 2012ലാണ് കേസിലുള്ള 3587 നമ്പറിലെ 30 സെന്റ് സ്ഥലം ബാപ്പനാ മാമന്‍ വാങ്ങുന്നത്. തുടര്‍ന്ന് വില്ലേജ് ഓഫിസില്‍ പോക്കുവരവിന് സമീപിച്ചെങ്കിലും തണ്ടപ്പേര് ഇല്ലാത്തതിനാല്‍ നല്‍കിയില്ല.
ഹൈക്കോടതിയില്‍ കേസ് നല്‍കിയെങ്കിലും ബാപ്പിനാ മാമന്‍ വാങ്ങിയ ഭൂമി വ്യാജഭൂമിയാണെന്ന് ഹൈക്കോടതിയില്‍ ്യൂിന്ന് വിധി വന്നു. പോക്കുവരവ് ചെയ്ത് കിട്ടില്ലെന്ന് ക്യു് ശ്രമം ഉപേക്ഷിച്ച ബാപ്പനാമാമന്‍ മുന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞയാഴ്ച വില്ലേജ് ഓഫിസര്‍ക്ക് മറ്റൊരു സ്ഥലം കാണിച്ച് പോക്കുവരവ് ചെയ്യാന്‍ ശ്രമിച്ചു. ഇതിന് തിരുവനന്തപുരം താലൂക്ക് മുന്‍ ഡെപ്യൂട്ടി തഹസില്‍ദാറായ പുരുഷോത്തമന്‍പിള്ള വ്യാജരേഖകളുണ്ടാക്കിയെന്ന പരാതിയുമുണ്ട്.
പുതിയ വില്ലേജ് ഓഫിസര്‍ക്ക് നല്‍കിയ ഭൂമിയുടെ സ്‌കെച്ചില്‍ സര്‍വേ നമ്പര്‍ മായ്ച്ചിരുന്നെന്നും പരാതിയുണ്ട്. സര്‍ക്കാര്‍ വ്യാജതണ്ടപ്പേര് റദ്ദ് ചെയ്യാത്തതാണ് വില്ലേജ് ഓഫിസര്‍മാരെ കബളിപ്പിച്ച് വീണ്ടും ഭൂമിതട്ടാന്‍ ശ്രമം നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക