|    Jan 25 Wed, 2017 12:57 am
FLASH NEWS

വില്ലേജ് ഓഫിസര്‍മാരെ നിയമിക്കണം: വികസന സമിതി യോഗം

Published : 7th August 2016 | Posted By: SMR

ഇരിട്ടി: വില്ലേജ് ഓഫിസര്‍മാരുടെ സ്ഥലംമാറ്റത്തെ തുടര്‍ന്ന് വില്ലേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണെന്ന് ഇരിട്ടി താലൂക്ക് വികസന സമിതിയില്‍ അംഗങ്ങള്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.— മേഖലയിലെ ഭൂരിഭാഗം വില്ലേജുകളിലും ഓഫിസര്‍മാരില്ല. പലര്‍ക്കും മൂന്നും നാലും വില്ലേജ് ഒഫിസുകളുടെ അധിക ചുമതല നല്‍കിയിരിക്കുകയാണ്.
ഓഫിസര്‍മാര്‍ക്ക് എവിടെയാണ് ചാര്‍ജെന്നോ എപ്പോള്‍ ഉണ്ടാവുമെന്നോ സഹപ്രവര്‍ത്തകര്‍ക്കു പോലും പറയാന്‍ പറ്റുന്നില്ലെന്ന് ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ് പറഞ്ഞു. ഓഫിസര്‍മാരുടെ അഭാവം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നുണ്ടെന്ന് സിപിഎം നേതാവ് കെ ശ്രീധരനും പറഞ്ഞു. ഭൂനികുതി അയക്കാനും ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനും ജനങ്ങള്‍ക്ക് കഴിയുന്നില്ല. ഇരിട്ടി താലൂക്കാശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തതിനാല്‍ രോഗികള്‍ക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പി പി രവീന്ദ്രന്‍ പറഞ്ഞു.
താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരെ ഉടന്‍ നിയമിക്കണം.— ഇരിട്ടി പാലത്തിലെ ഗതാഗതക്കുരുക്ക് തടയാന്‍ പോലിസ് കാര്യക്ഷമമായ ഇടപെടല്‍ നടത്തണം. കാട്ടാന ഉള്‍പ്പെടെ വന്യമൃഗ ശല്യംതടയാന്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം ഇരിട്ടിയില്‍ സ്ഥിരമായി വേണമെന്നും  യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. കേളകം, പേരാവൂര്‍, കൊട്ടിയൂര്‍, മുഴക്കുന്ന് പഞ്ചായത്തുകളിലെ റോഡരികിലെ ഓവുചാലിന്റെ സ്ലാബുകള്‍ പൂര്‍ണമായി  സ്ഥാപിക്കണമെന്നും കാല്‍ നടയാത്രക്കാര്‍ ഓവുചാലില്‍ വീണ് പരിക്കേല്‍ക്കുന്നത്  പതിവായെന്നും പഞ്ചായത്ത് പ്രസിഡന്റുമാര്‍ പറഞ്ഞു.
അടിയാന്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുത്തി ലഭിക്കുന്ന ആനുകൂല്യം തടഞ്ഞത് പുനസ്ഥാപിക്കാന്‍ നടപടിയുണ്ടാക്കണമെന്ന് തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് കെ സുഭാഷ് ആവശ്യപ്പെട്ടു.  തഹസീല്‍ദാര്‍ കെ ഗോപാലകൃഷ്ണന്‍, ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍ അശോകന്‍, കെ  സുഭാഷ്, ഷിജി നടുപറമ്പില്‍, ബാബു ജോസഫ്, ജിജി ജോയി, മൈഥിലി രമണന്‍, ഇന്ദിരാ ശ്രീധരന്‍  വിവിധരാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ ബി കെ ഖാദര്‍, ഇബ്രാഹിം മുണ്ടേരി, കെ പി കുഞ്ഞികൃഷ്ണന്‍, ബെന്നിച്ചന്‍ മഠത്തിനകം, വിവിധ വകുപ്പ്  ഉദ്യോഗസ്ഥര്‍  പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക