|    Oct 19 Fri, 2018 3:04 pm
FLASH NEWS

വില്ലേജ് ഓഫിസര്‍ക്ക് വധഭീഷണിആര്‍എസ്എസ് ജില്ലാ കാര്യവാഹക് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസ്

Published : 13th January 2018 | Posted By: kasim kzm

മഞ്ചേരി: സ്‌കൂളില്‍ ആയുധ പരിശീലനം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ ചുമതലയുള്ള വില്ലേജ് ഓഫിസറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ക്കെതിരേ കേസ്. ആര്‍എസ്എസ് ജില്ലാ കാര്യവാഹക് ശരത്ത്, കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേര്‍ എന്നിവര്‍ക്കെതിരെയാണ് മഞ്ചേരി പോലിസ് കേസെടുത്തത്.
കൊലപ്പെടുത്തുമെന്നു ഭീഷണി മുഴക്കിയതിനും ഓദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് ഇവര്‍ക്കെതിരേ മഞ്ചേരി പോലിസ് കേസെടുത്തത്. ബുധനാഴ്ച വൈകീട്ട് ഏഴിനാണ് ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘം നറുകര വില്ലേജ് ഓഫിസര്‍ വിന്‍സെന്റിനെ ഭീഷണിപ്പെടുത്തിയത്. അന്വേഷണത്തിന്റെ പേരിലുള്ള മുഴുവന്‍ നടപടികളും അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം സംഘടനാപരമായും കായികമായും നേരിടുമെന്നായിരുന്നു ഭീഷണി. ഇതേതുടര്‍ന്ന് മൊബൈല്‍ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് വില്ലേജ് ഓഫിസര്‍ പരാതി നല്‍കിയത്. നറുകരയിലെ അമൃതവിദ്യാലത്തില്‍വച്ച് ഡിസംബര്‍ 22 മുതല്‍ 31വരെ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തിയിരുന്നു.  പ്രാഥമിക ശിക്ഷാവര്‍ഗ് എന്ന പേരില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച ക്യാംപില്‍ നടക്കുന്നത് ആയുധപരിശീലനമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പോലിസ് മേധാവിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാന്‍ വില്ലേജ് ഓഫിസറായ എച്ച് വിന്‍സെന്റിനെയാണ് കലക്ടര്‍ ചുമതലപ്പെടുത്തിയിരുന്നത്. റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് വില്ലേജ് ഓഫിസര്‍പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss