|    Jul 26 Wed, 2017 12:28 am
FLASH NEWS

വില്ലേജുകള്‍ സജ്ജം: വസ്തു കരം ഇനി ഓണ്‍ലൈനിലും

Published : 5th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: ജില്ലയിലെ 82 വില്ലേജുകളില്‍ വസ്തുക്കരം ഓണ്‍ലൈനായി അടയ്ക്കാനുള്ള സംവിധാനം പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി അറിയിച്ചു. റീസര്‍വേ പൂര്‍ത്തിയാക്കിയ 102 വില്ലേജുകളില്‍ 82 എണ്ണത്തിലും ഇ-പോക്കുവരവിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തി. പൊതുജനങ്ങള്‍ക്ക് പ്രയോജനകരമായ ഇ-പോക്കുവരവ് ജില്ലയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. വീഴ്ചകളും മെല്ലെപോക്ക് നയങ്ങളും അനുവദിക്കില്ലെന്നും പ്രവര്‍ത്തനങ്ങ ള്‍ നേരിട്ട് വിലയിരുത്തുമെന്നും കലക്ടറേറ്റില്‍ ചേര്‍ന്ന ലാന്റ് റവന്യൂ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ അവലോകന യോഗത്തില്‍ കലക്ടര്‍ വ്യക്തമാക്കി. റവന്യൂ വെബ്‌സൈറ്റില്‍ യൂസര്‍ ഐഡി ഉണ്ടാക്കി ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ക്ക് റിക്വസ്റ്റ് അയച്ചാ ല്‍ അദ്ദേഹം അത് പരിശോധിച്ച് അംഗീകരിക്കുന്ന മുറയ്ക്ക് വസ്തു ഉടമയുടെ അക്കൗണ്ടില്‍ നിന്ന് കരം ഈടാക്കുന്ന ഈ സംവിധാനം ജില്ലയില്‍ ശാസ്തമംഗലം വില്ലേജ് ഓഫീസിലാണ് ആദ്യമായി നടപ്പാക്കിയതെന്ന് റെലിസ് ജില്ലാതല കോര്‍ഡിനേറ്റര്‍ വി ബിജു പറഞ്ഞു. യോഗത്തില്‍ വിവിധ താലൂക്കുകളിലെ ഡപ്യൂട്ടി തഹസീല്‍ദാര്‍മാര്‍, റെലിസ് താലൂക്കുതല കോര്‍ഡിനേറ്റര്‍മാര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക