|    Jul 21 Sat, 2018 12:09 am
FLASH NEWS

വില്ലിംങ്ടണ്‍ ഐലന്റിലെ പാട്ടതുക പോര്‍ട്ട് ട്രസ്റ്റ് വര്‍ധിപ്പിച്ചു; വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍

Published : 22nd September 2017 | Posted By: fsq

 

കൊച്ചി: കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വില്ലിംങ്ടണ്‍ ഐലന്റിലെ പാട്ടതുക പോര്‍ട്ട് ട്രസ്റ്റ് അന്യായമായി വര്‍ധിപ്പിച്ചത് മൂലം അവിടെ സ്ഥിതി ചെയ്യുന്ന വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് കൊച്ചിന്‍ പോര്‍ട്ട് ലീസ് ഹോള്‍ടേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. 1958ലാണ് പോര്‍ട്ട് ട്രസ്റ്റിന്റെ ക്ഷണപ്രകാരം ഐലന്റില്‍ ഷിപ്പിങ്, സി ആന്‍ഡ് എഫ് തുടങ്ങി സമുദ്രമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആവശ്യക്കാര്‍ക്ക്  പോര്‍ട്ട് ട്രസ്റ്റ് പാട്ടതുകയ്ക്ക് ഐലന്റില്‍ ഭൂമി വിട്ടുനല്‍കുകയായിരുന്നു. 30 വര്‍ഷത്തെ പാട്ട കാലാവധിയും അതിന് ശേഷം സ്വാഭാവികമായ ഭേദഗതിയുമെന്നതായിരുന്നു കരാര്‍. ഇത് അനുസരിച്ച് 400ഓളം കമ്പനികളാണ് ഐലന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. 1996ല്‍ പോര്‍ട്ട് ഏഷപക്ഷീയമായി ലീസ് എഗ്രീമെന്റില്‍ മാറ്റം വരുത്തുകയും ആദ്യ ഏഴ് വര്‍ഷത്തേക്ക് അഞ്ച് ശതമാനം വര്‍ധനയും ഈടാക്കി. പിന്നീട് രണ്ട് ശതമാനമായി കുറച്ചെങ്കിലും 1996ന് മുമ്പുള്ള കരാറുകാരില്‍ നിന്ന് 100 ശതമാനം പാട്ടതുക വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചു. വാര്‍ഷിക വര്‍ധന രണ്ട് ശതമാനമാക്കി ഉയര്‍ത്തി. ഇതിന് പുറമേയാണ് കഴിഞ്ഞ വര്‍ഷം താരിഫ് അതോറിറ്റി ഓഫ് മേജര്‍ പോര്‍ട്ടിന്റെ നിര്‍ദേശപ്രകാരം സ്ഥാപനങ്ങള്‍ക്ക് ഒരു ഏക്കറിന് 10,42,380 രൂപയും വെയര്‍ഹൗസിന് 8,33,904 രൂപയുമായി ഉയര്‍ത്തിയത്. ഇന്ന് 200 ഓളം സ്ഥാപനങ്ങള്‍ മാത്രമാണ് ഐലന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. അവയില്‍ പലതും അടച്ച് പൂട്ടലിന്റെ വക്കിലും. ഇടത്തരം സ്ഥാപനങ്ങളെ ഐലന്റില്‍ നിന്ന് പുറത്താക്കി പകരം കോര്‍പറേറ്റ് സിമന്റ് കമ്പനികള്‍ക്ക് ഐലന്റ് തീറെഴുതി കൊടുക്കുന്ന നടപടികകളില്‍ നിന്ന് ട്രസ്റ്റ് പിന്‍മാറണമെന്ന് പോര്‍ട്ട് ട്രസ്റ്റ് ലീസ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ നന്ദഗോപാല്‍ ആവശ്യപ്പെട്ടു. വാര്‍ത്ത സമ്മേളനത്തില്‍ കെസി ഫിലിപ്പ്, എസ് പി കമ്മത്ത്, പോള്‍ അബ്രോ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss