|    Dec 11 Tue, 2018 3:24 am
FLASH NEWS
Home   >  Todays Paper  >  page 11  >  

വില്ലന്‍ നായകനായി; ബംഗളൂരു എഫ്‌സിക്ക് തകര്‍പ്പന്‍ ജയം

Published : 1st December 2018 | Posted By: kasim kzm

ബംഗളൂരു: ഐഎസ്എല്ലില്‍ രാഹുല്‍ ബേക്കയുടെ അവസാനനിമിഷ ഗോളില്‍ പൂനെ സിറ്റിക്കെതിരെ ബെംഗളൂരു എഫ്‌സിക്ക് ജയം. സ്വന്തം മൈതാനത്ത് ഒന്നിനെതിരെ രണ്ട് ഗോളിനാണ് സീസണില്‍ മുന്നിലുള്ള ബെംഗളൂരു വിജയിച്ചത്. 11ാം മിനുറ്റില്‍ ഉദാന്ത സിംഗിന്റെ തകര്‍പ്പന്‍ ഗോളില്‍ ബംഗളൂരു മുന്നിലെത്തിയിരുന്നു. എന്നാല്‍ നാല് മിനുറ്റുകളുടെ ഇടവേളയില്‍ രാഹുല്‍ ബേക്ക സെല്‍ഫ് ഗോള്‍ വഴങ്ങിയത് ബംഗളൂരുവിന് തിരിച്ചടിയായി.
ഇതോടെ കളി സമനിലയില്‍ ആദ്യ പകുതി പിന്നിട്ട് അവസാന 10 മിനുറ്റുകളിലേക്ക് മുന്നേറി. ഇതിനിടയില്‍ ഏറെ മികച്ച മുന്നേറ്റം കണ്ടെങ്കിലും ബെംഗളൂരുവിന് പന്ത് വലയിലെത്തിക്കാനായില്ല. എന്നാല്‍ പൂനെയെ ഞെട്ടിച്ച് 88ാം മിനുറ്റില്‍ ബേക്ക ഗോള്‍ നേടിയപ്പോള്‍ ബംഗളൂരു ആരാധകരുടെ മുഖത്ത് ചിരി വിടരുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss