|    Jan 23 Mon, 2017 10:46 pm

വില്യാപ്പള്ളി സംഘര്‍ഷം; യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published : 18th October 2016 | Posted By: Abbasali tf

വടകര: വില്യാപ്പള്ളി എം.ജെ ഹൈസ്‌കൂളിലുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകനെ അക്രമിച്ച കേസില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കുരുക്കിലാട് അത്തോളി വീട്ടില്‍ അഫ്രീദ്(22)നെയാണ് വടകര എസ്‌ഐ എ ജി വിപിന്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 8ന് എസ്.എഫ്.ഐ പ്രവര്‍ത്തകനായ വില്യാപ്പള്ളി മരുങ്ങോളി അജില്‍ മോഹനനെ അക്രമിച്ച കേസിലാണ് അറസ്റ്റ്. വില്യാപ്പള്ളി എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലുണ്ടായ തര്‍ക്കവും തുടര്‍ന്ന് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ പ്രകടനവുമാണ് അക്രമത്തിന് കാരണം. കൊറ്റിയാംപള്ളി ക്ഷേത്രത്തിന് സമീപത്തു കൂടി നടന്നു പോകുകയായിരുന്ന അജില്‍ മോഹനനെ ബൈക്കിലെത്തിയ നാലംഗ സംഘം അക്രമിക്കുകയായിരുന്നു. അക്രമണത്തിന് ശേഷം തിരികെ പോകുന്നതിനിടെ ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റ് കാലിന്റെ എല്ല് പൊട്ടി വടകര സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രീദിനെ ഇന്നലെ വൈകീട്ടോടെ ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക