വില്യാപ്പള്ളിയില്‍ കാട്ടുപൂച്ചയിറങ്ങി; 251 കോഴിക്കുഞ്ഞുങ്ങളെ കൊന്നൊടുക്കി
Published : 28th April 2016 | Posted By: SMR
വടകര: വില്യാപ്പള്ളിയില്‍ കാട്ടു പൂച്ചയുടെ ആക്രമണത്തില്‍ 251 കോഴിക്കുഞ്ഞുങ്ങളെ കൊന്നു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.
വില്ല്യാപ്പള്ളി അമരാവതിയിലെ എം ജെ ഹോസ്പിറ്റലിന് സമീപത്തെ നീലിമാക്കൂല് മലയില്‍ എന്‍ എം രാജീവന്റെ വീട്ടിലെ കോഴികൃഷിയിടത്തിലാണ് സംഭവം. അക്രമത്തില്‍ പത്തോളം കോഴിക്കുഞ്ഞുങ്ങള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
സര്‍ക്കാര്‍ അംഗീതകൃത സ്ഥാപനങ്ങളിലേക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന പരിപാടിയാണ് എന്‍ എം രാജിവനുള്ളത്. ഇതിനായി ഒരു പ്രത്യേക യൂണിറ്റ് തന്നെ ഇവിടെയുണ്ട്. സര്‍ക്കാറിന്റെ സബ്സിഡി വഴിയാണ് രാജീവന് 1000 കോഴിക്കുഞ്ഞുങ്ങളെയാണ് ഇവിടെ വളര്‍ത്തിയത്.
സംഭവത്തില്‍ ഇരുപതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി രാജീവന് പറഞ്ഞു. സംഭവത്തെ കുറിച്ച് പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്ഥലം സന്ദര്‍ശിച്ച് കൊല്ലപ്പെട്ട കോഴിക്കുഞ്ഞുങ്ങളെ വില്ല്യാപ്പള്ളി വെറ്റിനറി ഡോക്ടര്‍ ഷൈനി പരിശോധിക്കുകയും പോസ്റ്റ് മോര്‍ട്ടം ചെയ്യുകയും ചെയ്തതായും രാജീവന് പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.