|    Jul 22 Sat, 2017 4:28 am
FLASH NEWS

വിലയിടിവ് ; മൂന്നര ഏക്കറിലെ കറിവെള്ളരി ദാനം നല്‍കാന്‍ തയ്യാറായി സുഗുതന്‍

Published : 6th October 2016 | Posted By: Abbasali tf

ആലുവ: കാര്‍ഷിക വിപണിയിലെ വിലയിടിവ് മൂലം മൂന്നര ഏക്കറിലെ കറിവെള്ളരി സൗജന്യമായി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകനായ സൗത്ത് അടുവാശ്ശേരി മാലേടത്ത് പറമ്പില്‍ സുഗുതന്‍. 35 വര്‍ഷമായി കാര്‍ഷിക രംഗത്തുള്ള സുഗുതന്റെ ജീവിതം തന്നെ കാര്‍ഷിക വിപണിക്കൊപ്പം തന്നെയാണ്. പാട്ടത്തിനെടുക്കുന്ന ഭൂമിയില്‍ വിവിധതരം വാഴകള്‍, അച്ചിങ്ങ, വെണ്ടക്ക, ചീര, കുമ്പളം, മത്തന്‍ തുടങ്ങി നിരവധി പച്ചക്കറി വിഭവങ്ങളും സുഗുതന്‍ കൃഷിയിറക്കും. എന്നാല്‍ 35 വര്‍ഷത്തിനിടയില്‍ ഇപ്പോഴാണ് കര്‍ഷക വിപണി ഇത്രയും മോശമായതെന്നാണ് ഈ കര്‍ഷകന്റെ അഭിപ്രായം. സൗത്ത് അടുവാശ്ശേരിയിലും തൊട്ടടുത്ത പ്രദേശത്തുമായി മൂന്നര ഏക്കറില്‍ 8 ജോലിക്കാരെയും ഇറക്കി ഇത്തവണ ചെയ്ത കറിവെള്ളരിയാണ് വിപണിയിലെ മാന്ദ്യംമൂലം വിളവെടുപ്പ് നടത്താനാവാത്തത്. വിളവെടുപ്പിന് 15 ദിവസത്തിലേറെ പിന്നിട്ടിട്ടും വെള്ളരിക്ക് ഒരു ഡിമാന്റും ഇല്ലാതായതോടെയാണ് വിളവെടുപ്പ് നടത്താന്‍ കഴിയാത്തത്. ഒരാഴ്ചകൂടി പിന്നിട്ടാല്‍, പിന്നെ ആയിരങ്ങള്‍ മുടക്കിയ വെള്ളരി നാശത്തിലാവുമെന്നതിനാലാണ് വെള്ളരി ദാനം ചെയ്യാന്‍ സുഗുതന്‍ തീരുമാനിച്ചത്. ആനകള്‍ക്ക് രുചികരമായ വിഭവമായതിനാല്‍ ഗുരുവായൂരിലെ ആനകള്‍ക്ക് ഇത് സൗജന്യമായി നല്‍കാനാണ് ഈ കര്‍ഷകന്റെ തീരുമാനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക