|    Oct 22 Mon, 2018 5:04 pm
FLASH NEWS

വിലങ്ങാട് വനത്തില്‍ ഉരുള്‍പൊട്ടല്‍; വ്യാപക കൃഷിനാശം

Published : 19th September 2017 | Posted By: fsq

 

വാണിമേല്‍ : വിലങ്ങാട് വനത്തില്‍ ഉരുള്‍പൊട്ടല്‍ സ്വകാര്യ വ്യക്തികളുടെ കൃഷികള്‍ വ്യാപകമായി നശിച്ചു. നരിപ്പറ്റ പഞ്ചായത്തിലെ വായാട് മലയോട് ചേര്‍ന്ന വനത്തിലാണ് തിങ്കളാഴ്ച രാത്രി എട്ടര മണിയോടെ ഉരുള്‍ പൊട്ടിയത്. വായാട് കല്ലികുളങ്ങര സ്‌കറിയയുടെ പറമ്പിനോട് ചേര്‍ന്ന വനത്തില്‍ നിന്ന് വന്‍ശബ്ദത്തോടെ ഉണ്ടായ മലവെളള പാച്ചിലില്‍ സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തിലെ നിരവധി റബ്ബര്‍ മരങ്ങളും സമീപത്തെ പറമ്പിലെ തെങ്ങുകളും നശിച്ചു. കല്ലികുളങ്ങര സാബുവിന്റെ വീടിന് നേരെ വന്ന മലവെളളം വീട് അമ്പത് മീറ്റര്‍ അകലെയുളള കിടങ്ങില്‍ പതിച്ച് പുഴയിലേക്ക് ഒഴുകിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വീടിന് സമീപത്തെ കിടങ്ങ് മരങ്ങളും ചെളിയും നിറഞ്ഞ് മൂടിയ നിലയിലാണെന്ന് പരിസരവാസികള്‍ പറഞ്ഞു.തിങ്കളാഴ്ച മലയോരത്ത് മഴ കുറവാണെങ്കിലും വൈകുന്നേരം സാമാന്യം നല്ല രീതിയില്‍ മഴ ഉണ്ടായിരുന്നു.മഴ കനക്കുന്നതിനാല്‍ രാത്രി വീണ്ടും മലവെളളപാച്ചില്‍ ഉണ്ടാകുമെന്ന ഭയത്തിലാണ് മലയോരവാസികള്‍. ആള്‍ താമസം കുറവായ സ്ഥലമായതിനാല്‍ വീടുകള്‍ക്ക് നാശം സംഭവിച്ചിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss