|    Dec 19 Wed, 2018 3:28 am
FLASH NEWS

വിലങ്ങാട് ജലവൈദ്യുത പദ്ധതി ഉല്‍പാദനം നടക്കുന്നില്ലെന്ന് നാട്ടുകാര്‍; ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍

Published : 22nd August 2018 | Posted By: kasim kzm

നാദാപുരം: നാല് വര്‍ഷം മുമ്പ് കമ്മീഷന്‍ ചെയ്ത വിലങ്ങാട് ജലവൈദ്യുത പദ്ധതിയില്‍ നിന്ന് ഉല്‍പാദനം നടക്കുന്നില്ലെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുമ്പോഴും പദ്ധതി കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ആഴ്ച ഉരുള്‍പൊട്ടി ഫോര്‍ ബേടാങ്കില്‍ ചളിയും മരക്കഷണങ്ങളും നിറഞ്ഞതിനാല്‍ ഉത്പാദനം നിര്‍ത്തിവെച്ചതായി അസി:എ ക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചിരുന്നെങ്കിലും ഒരു ദിവസം അല്‍പ നേരം മാത്രമാണ് ഉത്പാദനം നിര്‍ത്തിയിരുന്നത് എന്നാണിപ്പോള്‍ പറയുന്നത്.ഇതോടെ വിലങ്ങാട് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നതായി നാട്ടുകാര്‍ പറയുന്നു..ഈ മാസം പത്തിനാണ് പദ്ധതിയുടെ ഫോര്‍ ബേടാങ്കില്‍ ചെളിനിറഞ്ഞതിനാല്‍ ജനറേറ്ററിലേക്ക് വെള്ളമെത്തിക്കാന്‍ പറ്റുന്നില്ലെന്ന കാരണത്താല്‍ ഉത്പാദനം നിര്‍ത്തിയതായി എ.എക്‌സി അറിയിച്ചത്. ചെളിനീക്കം ചെയ്യാന്‍ ദിവസങ്ങളെടുക്കുമെന്നും അതിന് ശേഷം മാത്രമേ ഇനി ഉല്‍പാദനം നടക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് മൂലം വൈദ്യുതി വകുപ്പിന് വന്‍ നഷ്ടമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. കുറ്റിയാടി പവര്‍ സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴും വിലങ്ങാട് പവര്‍ഹൗസില്‍ ഉത്പാദനം നിര്‍ത്തിയത് അറിയിച്ചിരുന്നു എന്ന വിവരമാണുള്ളത്.എന്നാല്‍ വിലങ്ങാട് പവര്‍ഹൗസില്‍ ബന്ധപ്പെട്ടപ്പോള്‍ നല്‍കുന്ന വിവരം മറിച്ചാണ് .ആദ്യം ഉരുള്‍പൊട്ടിയ ഒരു ദിവസം പകല്‍ സമയത്ത് അല്‍പ നേരം മാത്രം ചളിനീക്കാന്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നത് നിര്‍ത്തിയ തൊഴിച്ചാല്‍ മുഴുവന്‍ സമയവും ഉല്‍പാദനം നടക്കുന്നതായാണ് അവര്‍ പറയുന്നത്. അതേ സമയം പുല്ലുവാ പുഴയിലും വാളൂക്കിലും തടയണ നിര്‍മിച്ച് കനാല്‍ വഴി വിലങ്ങാട്ടേക്ക് വെള്ളമെത്തിച്ചാണ് പദ്ധതി പ്രവര്‍ത്തിപ്പിക്കുന്നത്. ഇരുകനാലിലൂടെയും ഇപ്പോള്‍ വെള്ളമൊഴുകുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കനാലിലൂടെ ഫോര്‍ ബേ ടാങ്കില്‍ വെള്ളമെത്തിക്കാതെ എങ്ങനെയാണ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.ഏഴര മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. ഉല്‍പാദനം നടക്കാത്ത ഓരോ ദിവസവും വൈദ്യുതി ബോര്‍ഡിന് വന്‍ നഷ്ടമാണ് ഉണ്ടാകുന്നത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss