|    Aug 22 Wed, 2018 4:39 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിലങ്ങാട് ജലവൈദ്യുത പദ്ധതി ഉല്‍പാദനം നിര്‍ത്തി

Published : 11th August 2018 | Posted By: kasim kzm

വാണിമേല്‍: വാണിമേല്‍ വിലങ്ങാട് മലയോരത്ത് ഉരുള്‍പൊട്ടി മണ്ണും മരങ്ങളും ഒഴുകിവന്നതോടെ വിലങ്ങാട് ജലവൈദ്യുത പദ്ധതി ഉല്‍പാദനം നിര്‍ത്തിവച്ചു. ഏറ്റവും കൂടുതല്‍ ജലം ലഭ്യമായ സമയത്ത് ഉല്‍പാദനം നിര്‍ത്തിയതിനാല്‍ വൈദ്യുതി ബോര്‍ഡിന് വന്‍ നഷ്ടം സംഭവിക്കും. പുല്ലുവാ പുഴയിലും വാളൂക്കിലും തടയണ നിര്‍മിച്ച് കനാല്‍ വഴി വിലങ്ങാട്ടേക്കു വെള്ളമെത്തിച്ചാണ് പദ്ധതി പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ കഴിഞ്ഞദിവസം ഉരുള്‍പൊട്ടലുണ്ടായി കല്ലും മണ്ണും മരങ്ങളുമുള്‍പ്പെടെ കനാലിലൂടെ ഫോര്‍ ബേ ടാങ്കിലെത്തിയതോടെയാണു ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതായത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss