|    Jun 20 Wed, 2018 7:09 pm
FLASH NEWS
Home   >  Sports  >  Cricket  >  

വിലക്ക്: ശ്രീശാന്തിന്റെ ഹരജിയില്‍ വിനോദ് റായിക്ക് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവ്

Published : 22nd May 2017 | Posted By: ev sports


കൊച്ചി: വാതുവെയ്പു കേസുമായി ബന്ധപ്പെട്ട് ക്രിക്കറ്റില്‍ ആജീവാനന്ത വിലക്ക് നേരിടുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് സമര്‍പ്പിച്ച ഹരജി വാദം കേള്‍ക്കുന്നതിനായി ജൂണ്‍ 19 ലേക്ക് മാറ്റി. സുപ്രിംകോടതി നിയമിച്ച ബിസിസിഐ പുതിയ ഭരണസമിതിയംഗങ്ങള്‍ക്കും അധ്യക്ഷന്‍ വിനോദ് റായിക്കും നോട്ടിസയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ബിസിസിഐ ഏര്‍പ്പെടുത്തിയ അച്ചടക്ക നടപടി ഇപ്പോള്‍ നിലവിലില്ലെന്നും അതിനാല്‍ മല്‍സരങ്ങളില്‍ തനിക്കുള്ള വിലക്ക് നീക്കണമെന്നും ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയാണ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഹൈക്കോടതി മാറ്റിവച്ചത്. ശ്രീശാന്തിന്റെ വാദത്തെ എതിര്‍ത്തു ബിസിസിഐയുടെ അഭിഭാഷകന്‍ സത്യവാങ്മൂലം  സമര്‍പ്പിക്കുകയും അച്ചടക്ക നടപടി പുനപരിശോധിച്ചിട്ടില്ലെന്നും അതു നിലനില്‍ക്കുന്നുണ്ടെന്നും കോടതിയില്‍ വ്യക്തമാക്കി. ഈ സത്യവാങ്മൂലം നിലനില്‍ക്കുന്നതല്ലെന്നും ബിസിസിഐയുടെ ഉത്തരവാദപ്പെട്ടയാള്‍ സമര്‍പ്പിച്ച സത്യവാങ്മൂലമല്ലെന്നും ശ്രീശാന്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. സുപ്രിംകോടതി നിയമിച്ച ബിസിസിഐ പുതിയ ഭരണസമിതിയംഗങ്ങള്‍ക്കും അധ്യക്ഷന്‍ വിനോദ് റായിക്കും നോട്ടിസയയ്ക്കാന്‍ കോടതി ഉത്തരവിട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss