|    Jan 24 Tue, 2017 8:38 am
Home   >  Sports  >  Others  >  

വിലക്ക്; രണ്ടു റഷ്യന്‍ നീന്തല്‍ താരങ്ങള്‍ അപ്പീല്‍ നല്‍കി

Published : 1st August 2016 | Posted By: SMR

മോസ്‌കോ: റിയോ ഒളിംപിക്‌സില്‍ നിന്നു വിലക്കപ്പെട്ട റഷ്യയുടെ പുരുഷ നീന്തല്‍ താരങ്ങളായ വഌദിമിര്‍ മൊറോസോവും നികിത ലൊബിന്‍സേവും അന്താരാഷ്ട്ര കായിക കോടതിയില്‍ പരാതി നല്‍കി.
റഷ്യന്‍ താരങ്ങളെ റിയോ ഒളിംപിക്‌സില്‍ മല്‍സരിക്കാ ന്‍ അനുവദിക്കേണ്ടെന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) പുതിയ തീരുമാനത്തെത്തുടര്‍ന്നാണ് ലോക നീന്തല്‍ അസോസിയേഷന്‍ (ഫിന) ഇവര്‍ക്കു വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ മുമ്പ് ഒരിക്കല്‍പ്പോലും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടിട്ടില്ലെന്നു തെളിയിക്കുകയാണെങ്കില്‍ റഷ്യന്‍ താരങ്ങള്‍ക്ക് ഒളിംപിക്‌സ് അനുമതി നല്‍കുമെന്ന് ഐഒസി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് തങ്ങളുടെ നിരപരാധി ത്വം തെളിയിക്കാന്‍ രണ്ടു നീന്തല്‍ താരങ്ങളും കോടതിയി ല്‍ അപ്പീല്‍ നല്‍കിയത്.
ലൊബിന്‍സേവും മൊറോസോവും 2012ലെ ലണ്ടന്‍ ഒളിംപിക്‌സ് ഫ്രീസ്റ്റൈലിന്റെ 4-100 മീറ്റര്‍ റിലേ നീന്തലില്‍ വെങ്കലം നേടിയ ടീമില്‍ അംഗങ്ങളായിരുന്നു. 2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ 4-200 മീ ഫ്രീസ്റ്റൈല്‍ റിലേയില്‍ വെള്ളി യും ലൊബിന്‍സേവ് കരസ്ഥമാക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക